കോട്ടയത്ത് മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ജില്ലയിൽ ചികത്സയിലുള്ളവരുടെ എണ്ണം 111 ആയി
കോട്ടയം ജില്ലയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ രണ്ട് പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ ചികത്സയിലുള്ളവരുടെ എണ്ണം 111 ആയി. ഒരാൾക്ക് മാത്രമാണ് ജില്ലയിൽ വൈറസ് മുക്തമായത്. മുബൈയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ച നെടുംകുന്നം സ്വദേശിനിയായ 19 കാരിയാണ് വൈറസ് മുക്തയായി ആശുപത്രിവിട്ടത്.