കോട്ടയത്ത് മരിച്ച രോഗിയുടെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ് - കോട്ടയം കൊവിഡ്
ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് 83കാരന്‍ മരിച്ചത്
കോട്ടയത്ത് മരിച്ച രോഗിക്ക് കൊവിഡെന്ന് പരിശോധനാഫലം
കോട്ടയം:കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ കൊവിഡ് പരിശോധന ഫലം പോസിറ്റീവ്. ശ്വാസംമുട്ടലിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ചുങ്കം സിഎംഎസ് കോളജ് ഭാഗം നടുമാലിൽ യൗസേഫ് ജോർജ് (83) മരിച്ചത്. ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്. മെഡിക്കൽ കോളജിലെ മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. സാമ്പിളുകൾ വീണ്ടും പരിശോധനക്ക് അയച്ച ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.