കോട്ടയത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കോട്ടയം വാർത്ത
ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി
കോട്ടയം: ജില്ലയില്‍ വ്യാഴാഴ്ച 11 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ആറു പേര്‍ വിദേശത്തുനിന്നും അഞ്ചു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതോടെ രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി. ഇതില്‍ 39 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 26 പേര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേര്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ്. രോഗം ഭേദമായ രണ്ടു പേര്‍ ഇന്ന് ആശുപത്രി വിട്ടു. അബുദബിയില്‍നിന്ന് മെയ് 31ന് എത്തിയ ചിറക്കടവ് സ്വദേശിനിയും,ഡല്‍ഹിയില്‍നിന്നും മെയ് 28ന് എത്തിയ തൃക്കൊടിത്താനം സ്വദേശിനിയുമാണ് രോഗമുക്തരായത്. ജില്ലയില്‍ ആകെ 53 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.