കോട്ടയം: കൊവിഡ് 19 രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതോടെ കടുത്ത ആശങ്കയിലാണ് കോട്ടയം ഏറ്റുമാനൂർ മേഖല. ഏറ്റുമാനൂർ മാർക്കറ്റ് കേന്ദ്രികരിച്ച് നടത്തിയ ആന്‍റിജൻ പരിശോധനയിൽ 46 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാഴ്ച്ച അടഞ്ഞു കിടന്ന മാർക്കറ്റ് തുറന്നതിനു പിന്നാലെ ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിച്ചതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ഏറ്റുമാനൂരിനെ കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു
ഏറ്റുമാനൂർ മാർക്കറ്റ് കേന്ദ്രികരിച്ച് നടത്തിയ ആന്‍റിജൻ പരിശോധനയിൽ 46 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
പച്ചക്കറി മാർക്കറ്റിനോട് ചേർന്ന് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളും വൈറസ് ബാധ സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഏറ്റുമാനൂർ മുൻസിപ്പാലിറ്റിയുൾപ്പെടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായതോടെ മുൻസിപ്പാലിറ്റിയോട് ചേർന്നുള്ള നാലു പഞ്ചായത്തുകള്‍ കൂടി ഉൾപ്പെടുത്തി ജില്ലാ കലക്ടർ എം അഞ്ജന പുതിയ കൊവിഡ് ക്ലസ്റ്റർ പ്രഖ്യാപിച്ചു. കണക്കാരി, മാഞ്ഞൂർ, അയർക്കുന്നം, അതിരമ്പുഴ, ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ചേർത്താണ് കൊവിഡ് ക്ലസ്റ്റർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ജില്ലയിലുള്ള കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണം അഞ്ചായി. പാറത്തോട്, പള്ളിക്കത്തോട് - ചിറക്കടവ്, ചങ്ങനാശേരി,പായിപ്പാട്, എന്നിവയാണ് നിലവിലെ കൊവിഡ് ക്ലസ്റ്ററുകൾ.