കോട്ടയം: കോട്ടയത്ത് സമ്പർക്കത്തിലൂടെ രോഗികൾ വർധിക്കുന്നത് ആശങ്ക സൃഷ്‌ടിക്കുന്നു. ആറു പേർക്കാണ് ജില്ലയിൽ പുതിയതായി സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ ഭാര്യ, മകൻ, സഹോദരൻ, ഭാര്യ മാതാവ്, ഭാര്യാ സഹോദരൻ, ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച സ്വകാര്യ കമ്പനി ജീവനക്കാരന്‍റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന ഉദയനാപുരം സ്വദേശി, പള്ളിക്കത്തോട് സ്വദേശിനിയായ ലാബ് ജീവനക്കാരി എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്.
ജില്ലയിൽ സമ്പർക്ക രോഗബാധ വർധിക്കുന്നു - കേരളം കൊവിഡ്
ആറു പേർക്കാണ് ജില്ലയിൽ പുതുതായി സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. കോട്ടയം ജില്ലയിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം 328 ആണ്.
അബുദബിയിൽ നിന്നെത്തി ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന വാഴപ്പള്ളി സ്വദേശി, കുവൈത്തിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിലായിരുന്ന വാഴപ്പള്ളി സ്വദേശി, മുംബൈയിൽ നിന്നെത്തി നീരീക്ഷണത്തിലായിരുന്ന കുറിച്ചി സ്വദേശി, ചെന്നൈയിൽ നിന്നെത്തിയ തിരുവല്ല നെടുമ്പുറം സ്വദേശി, ഉത്തർപ്രദേശിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിലായിരുന്ന മാഞ്ഞൂർ സ്വദേശി എന്നിവർക്കും കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ 145 രോഗബാധിതർ ചികിത്സയിലുണ്ട്. ഇതുവരെ മൊത്തം 328 പേർക്കാണ് കോട്ടയത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.