കേരളം

kerala

ETV Bharat / state

കൊവിഡ് വ്യാപനത്തില്‍ ആശങ്കയോടെ ഈരാറ്റുപേട്ട

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട യുവാവിന്‍റെ സ്രവപരിശോധനയുടെ ഫലമാണ് വരാനുള്ളത്. കൂടാതെ, ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്ത മറ്റൊരാളുടെ രണ്ടാം പരിശോധനാ റിപ്പോര്‍ട്ടും വരേണ്ടതുണ്ട്

തബ്‌ലീഗിൽ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി  ഈരാറ്റുപേട്ട കൊവിഡ്  കൊറോണ ഈരാറ്റുപേട്ട  കോട്ടയം കൊവിഡ്  തബ്‌ലീഗ് സമ്മേളനം  ഡല്‍ഹി സമ്മേളനം  Covid 19 test result of Erattupetta resident  tablig attendee kerala  kerala corona  covid kottayam  kottayam resident tablig
ഈരാറ്റുപേട്ട സ്വദേശി

By

Published : Apr 6, 2020, 11:38 PM IST

കോട്ടയം: കൊവിഡുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയിലെ ആശങ്കയ്ക്ക് പരിഹാരമായില്ല. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട യുവാവിന്‍റെ സ്രവപരിശോധനയുടെ റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്ത മറ്റൊരാളുടെ രണ്ടാം പരിശോധനാ റിപ്പോര്‍ട്ടും വരേണ്ടതുണ്ട്. നടയ്ക്കല്‍ സ്വദേശിയായ യുവാവിന്‍റെ സ്രവപരിശോധനയ്ക്കായി കഴിഞ്ഞ ദിവസമാണ് നടപടിയായത്.

ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സ്രവപരിശോധന നടക്കുന്നത്. ഇയാളുമായി ബന്ധപ്പെട്ടവരും നിരീക്ഷണത്തില്‍ പോകണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം വരെ ഇരുപത്തിയഞ്ചോളം പേരാണ് യുവാവുമായി ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. ഡല്‍ഹിയില്‍ ആറ് പേരും ബാംഗ്ലൂരില്‍ ഒമ്പത് പേരുമാണ് ഈരാറ്റുപേട്ടയില്‍ നിന്നും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഡൽഹിയില്‍ 40 ദിവസത്തോളം താമസിച്ച ഒരാളുടെ സ്രവപരിശോധനയാണ് വീണ്ടും നടത്തുന്നത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

ABOUT THE AUTHOR

...view details