കോട്ടയം:കൊവിഡ് 19 ബാധയ്ക്കെതിരായ രണ്ടാം ഘട്ട മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ 35 പേര്‍ വീടുകളില്‍ നീരീക്ഷണത്തില്‍. ഇറ്റലിയില്‍ ഹോം നഴ്സുമാരായി ജോലി ചെയ്തിരുന്ന 21 പേരും ഈ കൂട്ടത്തിൽ ഉള്‍പ്പെടുന്നു. ഓസ്ട്രേലിയയിൽ നിന്നെത്തിയ മൂന്ന് പേർ, ചൈന, ന്യൂസിലാന്‍ഡ്, ഹോങ്കോങ്, തായ്‌ലന്‍ഡ് എന്നിവടങ്ങളിൽ നിന്നെത്തിയ രണ്ടു പേര്‍ , സിങ്കപ്പൂര്‍, ജപ്പാന്‍, അയര്‍ലന്‍ഡ് എന്നിവടങ്ങളിൽ നിന്നെത്തിയ ഓരോരുത്തർ എന്നിങ്ങനെയാണ് നിരീക്ഷത്തിൽ കഴിയുന്നവർ. നിലവിൽ കണക്കിൽ പറഞ്ഞിരിക്കുന്നവരും ആദ്യഘട്ടത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ ആറു വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആകെ 41 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
കൊവിഡ് 19; രണ്ടാം ഘട്ടത്തിൽ കോട്ടയം ജില്ലയില്‍ 35 പേർ നിരീക്ഷണത്തിൽ - Covid 19
ജനുവരി അവസാന വാരം മുതല്‍ ഇതുവരെ ജില്ലയില്‍ കൊറോണ മുന്‍കരുതലിന്‍റെ ഭാഗമായി 161 പേരെയാണ് ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നത്.
![കൊവിഡ് 19; രണ്ടാം ഘട്ടത്തിൽ കോട്ടയം ജില്ലയില്‍ 35 പേർ നിരീക്ഷണത്തിൽ Covid 19; In the second phase, 35 people were under surveillance കൊവിഡ് 19; രണ്ടാം ഘട്ടത്തിൽ 35 പേര് നിരീക്ഷണത്തിൽ Covid 19 കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6290829-thumbnail-3x2-covid.jpg)
ജനുവരി അവസാന വാരം മുതല്‍ ഇതുവരെ ജില്ലയില്‍ കൊറോണ മുന്‍കരുതലിന്‍റെ ഭാഗമായി 161 പേര്‍ക്കാണ് ആരോഗ്യ വകുപ്പ് വീടുകളില്‍ നിരീക്ഷണം നിര്‍ദേശിച്ചത്. ഇതില്‍ 120 പേര്‍ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ആരോഗ്യവകുപ്പ് ഹോം ക്വാറന്‍റയിനില്‍ കഴിയുന്നവരുടെ ആരോഗ്യനില എല്ലാ ദിവസവും വിലയിരുത്തുന്നുണ്ട്. കൂടുതല്‍ ആളുകളിൽ രോഗലക്ഷണങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്ന പക്ഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും നിലവിലുള്ളതിന് പുറമെ എല്ലാ താലൂക്ക് ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്വകാര്യ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിക്കും.