കേരളം

kerala

ETV Bharat / state

കോട്ടയത്ത് അതീവ ജാഗ്രതാ നിര്‍ദേശം - latest kottayam

വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിലാണ്‌ അതീവ ജാഗ്രതാ നിര്‍ദേശം.

കോട്ടയത്ത് അതീവ ജാഗ്രതാ നിര്‍ദേശം  latest kottayam  covid 19
കോട്ടയത്ത് അതീവ ജാഗ്രതാ നിര്‍ദേശം

By

Published : May 14, 2020, 2:24 PM IST

കോട്ടയം: മെയ്‌ ഒൻപതിന് എത്തിയ കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ ഗർഭിണിയായ 29 കാരിക്കും രണ്ട് വയസുകാരനായ മകനുമാണ് അടുത്തടുത്ത ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുമായി പ്രാഥമിക സമ്പർക്കത്തിൽ ഏര്‍പ്പെട്ട നെടുമ്പാശ്ശേരിയിൽ നിന്നും അമ്മയെയും കുട്ടിയെയും ഉഴവൂരിലെ വീട്ടിലെത്തിച്ച ടാക്‌സി ട്രൈവറെ എറണകുളത്ത് ക്വാറന്‍റയിനിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ഭർതൃമാതാവും നിരീക്ഷണത്തിലാണ്. ഇവരുടെ സഹയാത്രികരായി കോട്ടയത്തെത്തിയ 21 പേർക്കും അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച യുവതിയുൾപ്പെടെ ആറ് ഗർഭിണികളാണ് ജില്ലയിലെത്തിയത്. സംഘത്തിലെ 10 പേര്‍ വീടുകളിലും ഒൻപതു പേര്‍ ജില്ലാ ഭരണകൂടം സജ്ജീകരിച്ച നിരീക്ഷണ കേന്ദ്രത്തിലുമാണ് ക്വാറന്‍റൈനിൽ കഴിയുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ എത്തുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തുക മാത്രമാണ് നിലവിലെ രോഗപ്രതിരോധ മാർഗമെന്നും, ക്വാറന്‍റൈനിൽ കഴിയുന്നവർ കുടുംബാംഗങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കണമെന്നും, വയോജനങ്ങൾ, കുട്ടികൾ, ഗർഭിണികൾ, ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവർ കൂടുതൽ കരുതൽ പുലർത്തണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.

ABOUT THE AUTHOR

...view details