കോട്ടയം: മിമിക്രി കലാകാരനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിച്ച കേസില്‍ കാമുകിയും കൂട്ടാളികളും കുറ്റക്കാരെന്ന് കോടതി. ചങ്ങനാശേരി ഏനാച്ചിറ മുണ്ടേട്ട് സ്വദേശി ലെനീഷിനെ (31) കൊലപ്പെടുത്തിയ സംഭവത്തിലാണ് കോട്ടയം അഡീഷണൽ സെഷൻസ് ജഡ്‌ജി വി ബി സുജയമ്മയുടെ കണ്ടെത്തല്‍. 2013 നവംബര്‍ 23-നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
ലെനീഷിനെ കാമുകിയും എസ് എച്ച് മൗണ്ടിനു സമീപം നവീൻ ഹോം നഴ്‌സിങ് സ്ഥാപന ഉടമയുമായ ശ്രീകല ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെയാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കൊച്ചുതോപ്പ് സ്വദേശി മനുമോന്‍റെ (24) സഹായത്തോടെ മൃതദേഹം ഓട്ടോയിൽ കൊണ്ടുപോയി ഇവര്‍ ഒളിപ്പിക്കുകയും ചെയ്‌തിരുന്നു. പാമ്പാടി കുന്നേല്‍പ്പാലത്തിന് സമീപം ചാക്കില്‍ക്കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.