കേരളം

kerala

ETV Bharat / state

കൊറോണ വൈറസ്; കോട്ടയത്ത് രോഗലക്ഷണങ്ങളോടെ രണ്ട്‌ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു - kottayam latest news

രണ്ടു പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

corona virus  two persons admitted to kottayam medical college  കൊറോണ വൈറസ്  രോഗലക്ഷണങ്ങളോടെ രണ്ട്‌ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  കോട്ടയം  കോട്ടയം ലേറ്റസ്റ്റ് ന്യൂസ്  kottayam latest news  corona latest news
കൊറോണ വൈറസ്; രോഗലക്ഷണങ്ങളോടെ രണ്ട്‌ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

By

Published : Feb 4, 2020, 12:48 PM IST

കോട്ടയം: കൊറോണ വൈറസ് ബാധ ലക്ഷണങ്ങളോടെ രണ്ടു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്‌ച മുമ്പ് വിദേശത്തുനിന്നെത്തിയ ഇവര്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശപ്രകാരം പൊതുജന സമ്പര്‍ക്കമില്ലാതെ വീട്ടില്‍ കഴിയുകയായിരുന്നു. ചൈന, ഹോങ്കോംങ് എന്നിവിടങ്ങളില്‍നിന്ന് രണ്ടാഴ്‌ചക്കുള്ളില്‍ നാട്ടിലെത്തിയ 79 പേര്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയുന്നുണ്ട്.

നിലവിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഇവര്‍ക്ക് പനി, തൊണ്ടവേദന, ശ്വാസ തടസം, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ജില്ലയില്‍ ആര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ പ്രകടമല്ലെങ്കിലും എല്ലാ ദിവസവും ഇവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗീസ് അറിയിച്ചു.

ABOUT THE AUTHOR

...view details