കൊല്ലം:കോൺഗ്രസുകാരനായി തന്നെ തുടരുമെന്നാവർത്തിച്ച് കെവി തോമസ്. ഒഴിവാക്കിയത് നോമിനേറ്റഡ് സ്ഥാനങ്ങളായ രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നുമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളായ എഐസിസി, കെപിസിസി അംഗത്വങ്ങളിൽ നിന്ന് തന്നെ മാറ്റിയിട്ടില്ല. എന്നാൽ സുനിൽ ഝക്കറിന്റെ കാര്യത്തിൽ മറ്റൊരു തീരുമാനമാണ് എടുത്തതെന്നും കെവി തോമസ് വ്യക്തമാക്കി.
വികസനത്തിനൊപ്പം, കോൺഗ്രസുകാരനായി തന്നെ തുടരുമെന്നാവർത്തിച്ച് കെ.വി തോമസ് - കെ വി തോമസിനെ പുറത്താക്കി
ഒഴിവാക്കിയത് നോമിനേറ്റഡ് സ്ഥാനങ്ങളായ രാഷ്ട്രീയ കാര്യസമിതിയിൽ നിന്നും കെപിസിസി നിർവാഹക സമിതിയിൽ നിന്നുമാണ്. തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളായ എഐസിസി, കെപിസിസി അംഗത്വങ്ങളിൽ നിന്ന് തന്നെ മാറ്റിയിട്ടില്ലെന്നും കെവി തോമസ്.
കോൺഗ്രസുകാരനായിതന്നെ തുടരുമെന്നാവർത്തിച്ച് കെ.വി തോമസ്
സുനിൽ ഝക്കറിനെ പുറത്താക്കി. തനിക്ക് നേരെ വാതിലുകൾ ഒരിക്കലും അടച്ചിട്ടില്ല. തൃക്കാക്കരയിൽ തെരെഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമോ എന്ന കാര്യത്തിൽ തീരുമാനിച്ചിട്ടില്ലന്നും തുറന്ന മനസോടെയാണ് താൻ കാര്യങ്ങളെ സമീപിക്കുന്നതെന്നും കെ.വി തോമസ് കൊല്ലത്ത് പറഞ്ഞു. കെ റെയിലിനെ അന്ധമായി എതിർക്കരുതെന്ന് പറഞ്ഞ കെവി തോമസ്, വികസന പദ്ധതികൾക്കൊപ്പമാണ് താൻ എന്നും ആവർത്തിച്ചു.
Also Read: കെ വി തോമസ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റായി ചുമതലയേറ്റു