കോട്ടയം:പാലാ ഡിപ്പോയുടെ സ്ഥലത്ത് ആരംഭിച്ച ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം നിലച്ചിട്ട് നാലര വര്‍ഷം പിന്നിടുന്നു. ഇതുസംബന്ധിച്ച് ജില്ലാ കലക്‌ടറുമായി സംസാരിക്കണമെന്നുള്ള കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദേശം നടപ്പാക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പാലാ എടിഒയെ സ്ഥലംമാറ്റി. കെ.എം മാണി എംഎല്‍എയുടെ ആസ്‌തി വികസനഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ ഉപയോഗിച്ചാണ് ഷോപ്പിങ് കോംപ്ലക്‌സും പാസഞ്ചേഴ്‌സ് സെന്‍ററും ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണം തുടങ്ങിയത്. രണ്ടുനില കെട്ടിടം പൂര്‍ത്തിയായെങ്കിലും മിനുക്കുപണികൾ ഒന്നും നടത്തിയിട്ടില്ല.
പാലാ ഡിപ്പോയിലെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം നിലച്ച അവസ്ഥയിൽ - pala depot
ജില്ലാ കലക്‌ടറുമായി സംസാരിക്കണമെന്നുള്ള കെഎസ്ആര്‍ടിസി എംഡിയുടെ നിര്‍ദേശം നടപ്പാക്കാന്‍ വൈകിയതിനെ തുടര്‍ന്ന് പാലാ എടിഒയെ സ്ഥലംമാറ്റി
ഇതു സംബന്ധിച്ച് ജില്ലാ കലക്‌ടറെ കാണണമെന്ന് രണ്ടുതവണ നിര്‍ദേശിച്ചിട്ടും എടിഒ ഷിബു നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് സുല്‍ത്താന്‍ ബത്തേരിയിലേയ്ക്ക് സ്ഥലംമാറ്റിയത്. കെട്ടിട നിര്‍മാണം സംബന്ധിച്ച ഫയലുകളെല്ലാം വകുപ്പ് സിവില്‍ ഡിവിഷന്‍റെ കൈവശമിരിക്കെ എടിഒയോട് വിശദീകരണം ചോദിക്കുന്നത് അനാവശ്യമാണെന്നും ആരോപണമുണ്ട്. മികച്ച പ്രവര്‍ത്തനം നടത്തിയിരുന്ന എടിഒയെ സ്ഥലംമാറ്റിയതില്‍ ജീവനക്കാര്‍ക്കിടയിലും പ്രതിഷേധമുണ്ട്. കെട്ടിടനിര്‍മാണത്തിന് രണ്ടാം തവണ അനുവദിച്ച പണം വക മാറ്റിയതും കരാറുകാരന് തുക നൽകാത്തതുമാണ് നിര്‍മാണം നിലയ്ക്കാനുള്ള കാരണം.