കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രി അഡ്‌മിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി. ആശുപത്രിയില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിന് പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാന സൗകര്യത്തിന്‍റെ അപര്യാപ്‌തത മുന്നില്‍ കണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എംഎല്‍എയുടെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 2.74 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്.
കോട്ടയം ജനറല്‍ ആശുപത്രിയില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്‍റെ നിര്‍മാണം പൂര്‍ത്തിയായി - onstruction of administrative building in kottayam general hosiptal
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 2.74 കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്
കോട്ടയം ജനറല്‍ ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി
അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കൂടാതെ അത്യാധുനിക സൗകര്യങ്ങളോടെ ബ്ലഡ്ബാങ്ക് സ്റ്റോറും നിര്‍മിച്ചിട്ടുണ്ട്. ജനുവരി ആറാം തിയതി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് കെട്ടിടത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷണ്‌ന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.