കോട്ടയം:ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തോട്ടയ്ക്കാട് മുതല്‍ പുതുപ്പള്ളി വരെയാണ് പദയാത്ര നടന്നത്. കാര്‍ഷിക നിയമം കേരളത്തിന് ബാധകമല്ലെന്നുള്ള നിയമം സംസ്ഥാനം പാസാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോട്ടയത്ത് കോൺഗ്രസിന്‍റെ പദയാത്ര - കോട്ടയം
മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തോട്ടയ്ക്കാട് മുതല്‍ പുതുപ്പള്ളി വരെയാണ് പദയാത്ര നടന്നത്
ഉമ്മന്‍ചാണ്ടി നേതൃനിരയിലേക്ക് എത്തണമെന്ന ആവശ്യം വിവിധ നേതാക്കള്‍ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ പദയാത്രക്ക് ഏറെ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്. നേതൃമാറ്റം സംബന്ധിച്ച് പൊട്ടിത്തെറികള്‍ പാര്‍ട്ടിയില്‍ ഉടലെടുത്ത ശേഷം ഉമ്മന്‍ചാണ്ടി പങ്കെടുക്കുന്ന ആദ്യ സമരപരിപാടി കൂടിയാണിത്. കൂടാതെ പുതുപ്പള്ളി, മണര്‍കാട് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരണം പിടിച്ചത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതിനുശേഷം പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയ ആദ്യ പൊതുപരിപാടി കൂടിയായിരുന്നു പദയാത്ര.