കോട്ടയം:സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് കോട്ടയത്ത് കോണ്‍ഗ്രസ് നടത്തിയ കലക്‌ടറേറ്റ് മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് പ്രശ്‌നത്തിനിടയാക്കിയത്. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോട്ടയത്ത് കലക്‌ടറേറ്റ് മാർച്ച് അക്രമാസക്തം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്, നാട്ടകം സുരേഷിന് കല്ലേറിൽ പരിക്ക് - Congress Collectorate March
കോണ്‍ഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
കോട്ടയത്ത് കലക്‌ടറേറ്റ് മാർച്ച് അക്രമാസക്തം
ഇതിനിടെ കല്ലേറിൽ ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഡിഎഫ് കൺവീനർ എംഎം ഹസനാണ് കോണ്‍ഗ്രസ് മാർച്ച് ഉദ്ഘാടനം ചെയ്‌തത്. ജോസഫ് വാഴക്കൻ, ഫിൽസണ്‍ മാത്യൂസ്, ഫിലിപ്പ് ജോസഫ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.