കേരളം

kerala

ETV Bharat / state

ജില്ലാ പഞ്ചായത്ത് കമ്മറ്റി ബഹിഷ്‌കരിച്ച് കോൺഗ്രസ്

കേരള കോൺഗ്രസ് എം ജോസ് വിഭാഗം പ്രതിനിധി പ്രസിഡന്‍റായുള്ള കമ്മറ്റിയിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് മെമ്പർമാരുടെ തീരുമാനം.

കോട്ടയം  കേരളാ കോൺഗ്രസ് എം  എൽഡിഎഫ്  കോൺഗ്രസ്  kottayam  kerala congress (M)  LDF  Congress
ജില്ലാ പഞ്ചായത്ത് കമ്മറ്റി ബഹിഷ്‌കരിച്ച് കോൺഗ്രസ്

By

Published : Oct 16, 2020, 3:53 PM IST

Updated : Oct 16, 2020, 4:38 PM IST

കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്‍റെ എൽഡിഎഫ് മുന്നണി പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെ കോട്ടയം ജില്ലാ പഞ്ചായത്ത് കമ്മറ്റികൾ ബഹിഷ്‌കരിച്ച് കോൺഗ്രസ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉൾപ്പെടെയുള്ള കോൺഗ്രസ് മെമ്പർമാരായ എട്ടു പേരാണ് കമ്മറ്റി ബഹിഷ്‌കരിച്ചത്. കേരള കോൺഗ്രസ് എം ജോസ് വിഭാഗം പ്രതിനിധി പ്രസിഡന്‍റുള്ള കമ്മറ്റിയിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് കോൺഗ്രസ് മെമ്പർമാരുടെ തീരുമാനം. ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ നിർദേശപ്രകാരമാണ് ബഹിഷ്‌കരണമെന്നും വരും ദിവസങ്ങളിലെ കമ്മറ്റികളിൽ പങ്കെടുക്കേണ്ടതുണ്ടോയെന്ന് ജില്ലാ നേതൃത്വത്തിന്‍റെ നിർദേശപ്രകാരം തീരുമാനിക്കുമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശോഭാ സലിമോൻ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് കമ്മറ്റി ബഹിഷ്‌കരിച്ച് കോൺഗ്രസ്
21 അംഗങ്ങളുള്ള ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന്‍റെ എട്ടു പേർക്കു പുറമെ പിജെ ജോസഫ് വിഭാഗത്തിലെ രണ്ടു പേരുൾപ്പെടെ പത്ത് പേരാണ് നിലവിൽ യുഡിഎഫിലുള്ളത്. ജോസ് പക്ഷം ഇടതിൽ ചേർന്നതോടെ സിപിഎമ്മിന്‍റെ ആറ് മെമ്പർമാരും, ജോസ് പക്ഷത്തിലെ നാലും സിപിഐയിലെ ഒരാളെയും ചേർത്ത് 11 മെമ്പർമാരാണ് ഇപ്പോൾ ഇടതുപക്ഷത്തുള്ളത്. അതേസമയം മെമ്പർമാരുടെ കമ്മറ്റി ബഹിഷ്ക്കരണത്തെപ്പറ്റി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ വ്യക്തമാക്കി.
Last Updated : Oct 16, 2020, 4:38 PM IST

ABOUT THE AUTHOR

...view details