കോട്ടയം:വാക്‌സിനെടുക്കാൻ എത്തിയവരും പൊലീസും തമ്മിൽ തർക്കം. ടോക്കൺ വിതരണത്തെ ചൊല്ലി ബേക്കർ എൽപി സ്‌കൂളിലാണ് തർക്കമുണ്ടായത്. ക്യൂവിൽ നിൽക്കാത്തവർക്ക് പൊലീസുകാർ ടോക്കൺ നൽകിയെന്ന് ആരോപിച്ചായിരുന്നു വാക്കേറ്റം.
കോട്ടയത്ത് വാക്‌സിനെടുക്കാൻ എത്തിയവരും പൊലീസും തമ്മിൽ വാക്കേറ്റം - vaccination centre kottayam
ടോക്കൺ വിതരണത്തെ ചൊല്ലിയായിരുന്നു ബേക്കർ എൽപി സ്‌കൂളില്‍ തര്‍ക്കം.
കോട്ടയത്ത് വാക്‌സിനെടുക്കാൻ എത്തിയവരും പൊലീസും തമ്മിൽ വാക്കേറ്റം
സ്‌കൂൾ പരിസരത്ത് കൂട്ടം കൂടി നിന്നവർക്കും ടോക്കൺ നൽകിയെന്ന് ആരോപണമുണ്ട്. തർക്കത്തെ തുടർന്ന് കൂടുതൽ പൊലീസും തഹസിൽദാരും സ്ഥലത്തെത്തി. തിരക്ക് ഒഴിവാക്കാൻ മൂന്ന് ക്യൂവാണ് സജ്ജീകരിച്ചിരുന്നത്. ഇന്നലെ മുതൽ കേന്ദ്രത്തിൽ വാക്‌സിനെടുക്കാൻ വലിയ തിരക്കാണുണ്ടായിരുന്നത്.