കോട്ടയം :ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ കെ. എസ്. ശബരീനാഥൻ നടത്തിയ പ്രസ്താവനയിൽ നടപടി ആവശ്യപ്പെട്ട് ഒരു വിഭാഗം യൂത്ത് കോൺഗ്രസ് നേതാക്കള്‍ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന് പരാതി നൽകി. കോട്ടയം ജില്ലയിൽ യൂത്ത് കോൺഗ്രസ് നടത്തുന്ന പരിപാടിയിൽ ശശി തരൂർ എംപി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സുരേഷിനെതിരെ പരാമർശം ഉണ്ടായത്. പാർട്ടി അനുവാദമില്ലാതെ പരിപാടികൾ നടത്താൻ പാടില്ലെന്നറിയിച്ച സുരേഷിനെതിരെ ശബരീനാഥൻ പ്രതികരിച്ചിരുന്നു. ഇതിനെതിരെയാണ് ജില്ലയിലെ ഒരു വിഭാഗം യൂത്ത് കോൺഗ്രസുകാര്‍ പരാതി നൽകിയിരിക്കുന്നത്.
നാട്ടകം സുരേഷിനെതിരായ പരാമര്‍ശങ്ങള്‍ : ശബരീനാഥനെതിരെ പരാതിയുമായി ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ - Row over Shashi Tharoor in congress
കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരായുള്ള പരാമര്‍ശത്തില്‍ കെ എസ് ശബരീനാഥനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനാണ് ജില്ലയില്‍ നിന്നുള്ള ഒരു വിഭാഗം നേതാക്കള്‍ പരാതി നല്‍കിയിരിക്കുന്നത്
യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടികള്‍ ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ബൈലോയില്‍ ഇല്ല എന്നും അതുകൊണ്ട് തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടി തന്നെ അറിയിക്കണമെന്ന് ഡിസിസി പ്രസിഡന്റ് ശാഠ്യം പിടിക്കേണ്ടതില്ല എന്നുമാണ് കെ എസ് ശബരീനാഥന് പ്രതികരിച്ചത്. ഇത് മാധ്യമ ശ്രദ്ധകിട്ടാന്‍ എന്നാണ് യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ല വൈസ് പ്രസിഡന്റ് സനോജ് പനയ്ക്കല്‍ ഉള്‍പ്പടെ പത്തു പേര് ഒപ്പിട്ട് അയച്ച പരാതിയില്‍ പറയുന്നത്. ശബരീനാഥന്റെ പ്രസ്താവന യൂത്ത് കോണ്‍ഗ്രസിന്റെ ആവേശത്തെ ഇല്ലാതാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു.