കോട്ടയം: കിടങ്ങൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായതായി പരാതി. രണ്ടു വർഷമായി അഞ്ചു പേർ ചേർന്ന് 13 വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെ കിടങ്ങൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതി ബെന്നി ഒളിവിലാണ്. പോക്സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോട്ടയത്ത് 13 വയസുകാരിയെ പീഡിപ്പിച്ചു; നാല് പേർ അറസ്റ്റില്‍
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെത്തുടർന്ന് ദേവസ്യ, റെജി, ജോബി, നാഗപ്പൻ എന്നിവരെ കിടങ്ങൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു വർഷമായി അഞ്ചു പേർ ചേർന്ന് 13 വയസുകാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി
കോട്ടയത്ത് 13 വയസുകാരിയെ പീഡിപ്പിച്ചു; നാല് പേർ അറസ്റ്റില്‍
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് നാലുപേരെ കസ്റ്റഡിയിൽ എടുത്തത്. കുട്ടിയുടെ അസ്വാഭാവിക പെരുമാറ്റം മനസിലാക്കിയ ബന്ധു കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ചികിത്സയിലുള്ള കുട്ടി താൻ നേരിട്ട അതിക്രമത്തെകുറിച്ച് കോട്ടയം മെഡിക്കൽ കോളജിലെ ഡോക്‌ടറിനോട് കൗൺസിലിങിൽ തുറന്നു പറഞ്ഞതോടെയാണ് പൊലീസ് കേസ് എടുത്തത്.
Last Updated : Oct 28, 2019, 7:28 PM IST