കോട്ടയം:കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കായി ഒന്നും ചെയ്‌തിട്ടില്ലെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കായി മാത്രമാണ് കമ്മ്യൂണിസ്റ്റുകാര്‍ കാണുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികൾ ന്യൂനപക്ഷങ്ങള്‍ക്കായി ഒന്നും ചെയ്‌തിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍ - kpcc president
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആരംഭകാലം മുതല്‍ തന്നെ ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്തിയ ചരിത്രമാണുള്ളതെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

പൗരത്വ ഭേദഗതി നിയമം അടക്കമുള്ളവ ഉപയോഗിച്ച് ന്യൂനപക്ഷ വികാരം തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ ഒപ്പം നില്‍ക്കുകയോ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചെയ്‌ത ഒരു സംഭവമോ പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ആരംഭകാലം മുതല്‍ ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്തിയ ചരിത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോട്ടയത്ത് ചേർന്ന ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ.