കോട്ടയം: സഹകരണ വകുപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധി കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടിയെന്ന് മന്ത്രി വി.എന്‍ വാസവന്‍. സഹകരണ വിഷയം സംസ്ഥാന വിഷയമാണെന്ന് സുപ്രീം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചത് ശരിയാണെന്ന് തെളിഞ്ഞു.
സഹകരണം സംസ്ഥാന വിഷയം, സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടി: വിഎൻ വാസവൻ - സഹകരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍
സഹകരണ വിഷയം സംസ്ഥാന വിഷയമാണെന്ന് സുപ്രീം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചത് ശരിയാണെന്ന് തെളിഞ്ഞെന്നും മന്ത്രി.
കേന്ദ്രം സഹകരണ വകുപ്പ് ഏറ്റെടുക്കാൻ തീരുമാനിച്ചത് ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരെ സംരക്ഷിക്കില്ല. സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമ നിർമാണം നടത്തുമെന്നുമെന്നും വി.എൻ വാസവൻ കോട്ടയത്ത് പറഞ്ഞു. മന്ത്രി ശശീന്ദ്രനെതിരായ ആരോപണത്തിൽ പ്രതികരിക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
കൂടുതല്‍ വായനക്ക്: സഹകരണ മന്ത്രാലയം; പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് നിൽക്കണമെന്ന് രമേശ് ചെന്നിത്തല