കോട്ടയം : പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് വീണ്ടും ദീപിക ദിനപത്രം. ലൗജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സത്യമാണെന്നും ഈ രണ്ട് വാക്കുകളും ബിഷപ്പ് കണ്ടുപിടിച്ചതല്ലെന്നും ലേഖനം പറയുന്നു. മുഖ്യമന്ത്രിയെയും, പ്രതിപക്ഷ നേതാവിനെയും രൂക്ഷമായി വിമർശിക്കുന്ന ലേഖനത്തിൽ ജോസ് കെ. മാണി കേരള കോൺഗ്രസ് എമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു.
'ജാഗ്രത പുലര്‍ത്താന്‍ പറയുന്നത് അവിവേകമോ' എന്ന തലക്കെട്ടില്‍ ദ്വിജന് എന്ന തൂലികാനാമത്തില്‍ നാലാം പേജിലാണ് ലേഖനം. ഇത്രയും ഉപദേശകര്‍ ഉണ്ടായിട്ടും നാര്‍ക്കോട്ടിക് ജിഹാദിനെ കുറിച്ച് മുഖ്യമന്ത്രി കേട്ടിട്ടേയില്ല. അദ്ദേഹം മുസ്ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. ബിഷപ്പിനെ അനുകൂലിച്ച് ശനിയാഴ്ച പത്രം മുഖപ്രസംഗം പ്രസിദ്ധീകരിച്ചതും ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു.
'ചരിത്ര സത്യങ്ങള്‍ പോലും പറയാനനുവദിക്കാത്ത ഫാസിസം'