കേരളം

kerala

ETV Bharat / state

CM Pinarayi Vijayan In puthuppally 'പുതുപ്പള്ളി ശ്രദ്ധാകേന്ദ്രം, ഉപതെരഞ്ഞെടുപ്പ് പല കാര്യങ്ങളിലും വ്യക്തയുണ്ടാക്കും': മുഖ്യമന്ത്രി

Puthppally byelection: മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ ജെയ്‌ക് സി തോമസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസിനും ബിജെപിക്കും രൂക്ഷ വിമര്‍ശനം. കേന്ദ്ര നടപടികള്‍ക്കെതിരെ പ്രതിപക്ഷം മൗനത്തിലെന്ന് കുറ്റപ്പെടുത്തല്‍.

CM at Jaik c Thomass convention in Puthppally  CM at Jaik c Thomas  Puthppally  CM in Jaik c Thomas  Puthppally  Puthppally byelection  മുഖ്യമന്ത്രി പുതുപ്പള്ളിയില്‍ പ്രചാരണ യോഗത്തില്‍  പുതുപ്പള്ളി  മുഖ്യമന്ത്രി പിണറായി വിജയന്‍  CM Pinarayi Vijaya  CM Pinarayi Vijayan news updates  latest news about CM Pinarayi Vijayan  LDF candidate Jaik c Thomas convention  y LDF candidate Jaik c Thomas  പുതുപ്പള്ളി ശ്രദ്ധാകേന്ദ്രമെന്ന് മുഖ്യമന്ത്രി  ദേശീയപാത  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്  ഉപതെരഞ്ഞെടുപ്പ് പുതുപ്പള്ളി  kerala news updates  latest news in kerala  news live in kerala
CM Pinarayi Vijayan In puthuppally

By ETV Bharat Kerala Team

Published : Aug 24, 2023, 5:04 PM IST

Updated : Aug 24, 2023, 9:31 PM IST

മുഖ്യമന്ത്രി പിണറായി വിജയന്‍

കോട്ടയം:പുതുപ്പള്ളി ശ്രദ്ധാകേന്ദ്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Vijayan). പല കാര്യങ്ങളിലും വ്യക്തയുണ്ടാക്കുന്നതാകും പുതുപ്പള്ളിയിലെ (Puthupally) ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ സിപിഎം (CPM) സ്ഥാനാര്‍ഥി ജെയ്‌ക് സി തോമസിന്‍റെ (Jaick C Thomas) പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി (CM). മണ്ഡലത്തിലെ നിലവിലെ സ്ഥിതി എല്ലാവര്‍ക്കും അറിയാം. ഉപതെരഞ്ഞെടുപ്പിലൂടെ മണ്ഡലത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുമെന്നും മുഖ്യമന്ത്രി (CM) പറഞ്ഞു.

വികസനം ഉണ്ടാകുന്നത് നാടിനോടുള്ള പ്രതിബന്ധതയില്‍ നിന്നാണ്. ദേശീയപാത (National Highway) വികസനത്തിനായി യുഡിഎഫ് (UDF) ഒന്നും ചെയ്‌തില്ല. എന്നാലിപ്പോള്‍ കേരളം (Kerala) മാറുന്നുണ്ട്. അത് അനുഭവത്തില്‍ നിന്നും വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനം കുളിര്‍ക്കുന്ന രീതിയിലാണിപ്പോള്‍ സംസ്ഥാനത്തെ ദേശീയപാതയുടെ വികസനം നടക്കുന്നത്. ഒരു പ്രദേശം മാത്രമല്ല മറിച്ച് കേരളം മൊത്തം വികസനത്തിന്‍റെ സ്വാദ് അറിയണമെന്നും മുഖ്യമന്ത്രി (CM) പറഞ്ഞു.

വിമർശന ബുദ്ധിയല്ല നശീകരണ ബുദ്ധിയാണ് സംസ്ഥാനത്തെ പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan) കുറ്റപ്പെടുത്തി. എന്ത് ചെയ്‌താലും അതിനെ വിമർശിക്കുക എന്നുള്ളത് തൊഴിലാളി ഏറ്റെടുത്തിരിക്കുകയാണെന്നും എന്നാൽ ശരിയായുള്ള വിമർശനമാണെങ്കിൽ അത് നമ്മൾക്ക് മനസിലാക്കാമെന്നും ഇത്തരക്കാര്‍ അവരുടെ വഴിക്ക് പോകട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ (Chief Minister Pinarayi Vijayan) പറഞ്ഞു.

സര്‍വ സ്‌പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഉദ്ദേശിച്ചിട്ടുള്ളത്. ഏഴ് വർഷത്തെ ഭരണം കൊണ്ട് കേരളത്തിൽ (Kerala) വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും ഇവിടെ കോണ്‍ഗ്രസ് (Congress) ബിജെപി (BJP) ഒത്തുകളിയാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി (CM) പറഞ്ഞു. കേന്ദ്രത്തെ ഒരു വിഷയത്തിലും വിമർശിക്കാൻ കോൺഗ്രസ് (Congress) തയ്യാറാകുന്നില്ല. നമ്മള്‍ക്ക് നമ്മുടെ വഴിക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിലും കേന്ദ്രത്തിലും സര്‍ക്കാര്‍ (Govt) ഉണ്ട്. രണ്ടിടങ്ങളിലും കോണ്‍ഗ്രസ് (Congress) പ്രതിപക്ഷമായാണ് (Opposition) പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് (Congress) ഇന്ന് വരെ ഒന്നും മിണ്ടിയിട്ടില്ല. കേരളത്തിലെ സര്‍ക്കാരിനെ (Kerala Govt) വിമര്‍ശിക്കാന്‍ യാതൊരു വിഷമവുമില്ലാത്ത കോണ്‍ഗ്രസ് (Congress) എന്തുകൊണ്ട് കേന്ദ്രത്തിനെതിരെ ശബ്‌ദമുയര്‍ത്തുന്നില്ലായെന്നും മുഖ്യമന്ത്രി (Chief Minister) ചോദിച്ചു.

ശരിയായ വിഷയങ്ങളില്‍ വിമര്‍ശിക്കേണ്ട വിഷയങ്ങളില്‍ അവര്‍ക്ക് എന്താണ് വിമര്‍ശിക്കാനാകാത്തത്. അവിടെയാണ് ഒത്തുകളി വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഒരു പ്രത്യേക രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കോണ്‍ഗ്രസ് (Congress) ബിജെപി (BJP) നേതാക്കള്‍ ഒരേ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി (CM) കൂട്ടിച്ചേര്‍ത്തു.

Last Updated : Aug 24, 2023, 9:31 PM IST

ABOUT THE AUTHOR

...view details