കോട്ടയം: ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതായി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. വിഷയത്തിൽ ഇപ്പോൾ തിടുക്കപ്പെട്ട് സ്വീകരിച്ചിരിക്കുന്ന സംസ്ഥാന സർക്കാർ നിലപാട് അനുചിതമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശം വനാതിർത്തിയിൽ ഒതുക്കണമെന്ന ഉമ്മൻ വി ഉമ്മൻ റിപ്പോർട്ടില്‍ മുൻ യുഡിഎഫ് സർക്കാർ സ്വീകരിച്ച തീരുമാനം, പിന്നാലെ വന്ന എൽഡിഎഫ് ഗവൺമെന്‍റും അംഗീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബഫര്‍ സോണില്‍ മുഖ്യമന്ത്രിക്ക് തെറ്റിദ്ധാരണ; തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ - പരിസ്ഥിതി ലോല പ്രദേശം
ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും ഇതു തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാക്കി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ
ബഫര്‍ സോണില്‍ മുഖ്യമന്ത്രിക്ക് തെറ്റിദ്ധാരണ; തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഇതിന് ഘടക വിരുദ്ധമായി 2019 ഡിസംബറിലെ കാബിനറ്റ് തിരുമാനപ്രകാരം ബഫർ സോൺ പരിധി നിശ്ചയിച്ചാൽ വാനാതിർത്തിയിൽ നിന്ന് നാല് കിലോമീറ്റർ ജനവാസ മേഖല ഉൾപ്പെടുന്ന പ്രദേശം ബഫർ സോണായി മാറും. ഇതാണ് സുപ്രീം കോടതിയിൽ നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി ഇതു തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ മാധ്യമങ്ങളോട് കൂട്ടിച്ചേര്‍ത്തു.