കോട്ടയം:വിദ്യാർത്ഥികളുമായി സംവദിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം എട്ടിന് എം.ജി സർവകലാശാല ആസ്ഥാനത്ത് എത്തുമെന്ന് സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ സാബു തോമസ് അറിയിച്ചു.
സി.എം അറ്റ് കാമ്പസ്; മുഖ്യമന്ത്രി വിദ്യാർഥികളുമായി സംവദിക്കും - mg university
നവകേരളം-യുവ കേരളം-ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി എന്ന വിഷയത്തിൽ മുഖ്യമന്ത്രി വിദ്യാർഥികളുമായി ആശയ വിനിമയം നടത്തും.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന സി.എം അറ്റ് കാമ്പസ് പരിപാടിയുടെ ഭാഗമായാണ് മുഖ്യമന്ത്രി എത്തുന്നത്. നവകേരളം-യുവ കേരളം-ഉന്നതവിദ്യാഭ്യാസത്തിന്‍റെ ഭാവി എന്ന വിഷയത്തിൽ മഹാത്മാഗാന്ധി സർവകലാശാലയിലെയും, ശ്രീ ശങ്കരാചാര്യ സർവകലാശാലയിലെയും വിദ്യാർഥികളുമായി ആശയ വിനിമയം നടത്തും. രാവിലെ 11 മുതൽ നടക്കുന്ന സംവാദ പരിപാടിയിൽ കലാ-കായിക-വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച 200 വിദ്യാർഥികൾ നേരിട്ടും ആയിരത്തിലധികം വിദ്യാർഥികൾ ഓൺലൈനായും പങ്കെടുക്കും.