വികസന നേട്ടം പറഞ്ഞ് മാണി സി കാപ്പന് മുഖ്യമന്ത്രിയുടെ വോട്ട് അഭ്യർത്ഥന - വികസന നേട്ടം പറഞ്ഞ് മാണി സി കാപ്പന് മുഖ്യമന്ത്രിയുടെ വോട്ട് അഭ്യർത്ഥന
ജീർണ്ണിച്ച യുഡിഎഫ് ഭരണത്തിൽ നിന്നും വികസനത്തിലേക്കടുക്കുന്ന കേരളത്തിന്‍റെ വിദ്യാഭ്യാസ- കാർഷിക മേഖല മികച്ച പുരോഗമനത്തിലാണെന്നും വികസനക്കുതിപ്പിൽ പാലാക്കാർ ഒപ്പമുണ്ടാകണമെന്നും മുഖ്യമന്ത്രി
കോട്ടയം: ഇടതു സർക്കാറിന്‍റെ വികസന നേട്ടങ്ങൾ നിരത്തി മാണി സി കാപ്പന് വോട്ടഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാലാ മുത്തോലിക്കവലയിൽ നടന്ന ഇടതു കൺവെൻഷനിലാണ് മുഖ്യമന്ത്രി സംസ്ഥാന സർക്കാറിന്‍റെ വികസനനേട്ടങ്ങള്‍ എടുത്തുപറഞ്ഞ് വോട്ടഭ്യർത്ഥിച്ചത്. കിഫ് ബിയിൽ 50,000 കോടി രൂപയുടെ പദ്ധതികളാണ് ലക്ഷ്യമിട്ടത്. അതിൽ 45,000 കോടി രൂപയുടെ പദ്ധതികൾ ആവിഷ്‌കരിച്ചു കഴിഞ്ഞു. ഇതിൽ പ്രതിപക്ഷത്തിന് അങ്കലാപ്പ് ഉള്ളതുകൊണ്ടാണ് അരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമ വിധേയമായ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിന് വിധേയമായാണ് കിഫ് ബി പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.