കേരളം

kerala

ETV Bharat / state

എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ്‌ 21ന് പരിഗണിക്കും - cheruvally estate

കേസില്‍ കോട്ടയം ജില്ലാ കലക്ടറാണ് വാദി.

എരുമേലി ചെറുവള്ളി എസ്റ്റേറ്റ്‌  എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം  കോട്ടയം  cheruvally estate  kottayam
എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ്‌ 21 പരിഗണിക്കും

By

Published : Jul 11, 2020, 11:52 AM IST

കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്കായി കണ്ടെത്തിയ എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ വാദം 21ന്. കേസില്‍ കോട്ടയം ജില്ലാ കലക്ടറാണ് വാദി. ജൂലൈ 21ന് രാവിലെ 11 മണിക്ക്‌ പാലാ കോടതിയിലാണ് ഹര്‍ജി പരിഗണിക്കുന്നത്.

അയാനാ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ്‌ ട്രസ്റ്റി ഡോ. സിനി പുന്നൂസ്, ഡോ.കെ.പി. യോഹന്നാൻ, ഹാരിസൺ മലയാളം ലിമിറ്റഡ് മാനേജിങ്‌ ഡയറക്ടർ എന്നിവരെ എതിർ കക്ഷികളാക്കിയാണ് അന്യായം ഫയൽ ചെയ്തിരിക്കുന്നത്. 2263.8 ഏക്കർ വരുന്ന ഭൂമി നർക്കാറിന്‍റേതാണെന്ന് പ്രഖ്യാപിക്കണമെന്നാണ് അന്യായത്തിൽ പറയുന്നത്.

ABOUT THE AUTHOR

...view details