കോട്ടയം: ശബരിമല വിമാനത്താവള പദ്ധതിക്കായി സംസ്ഥാനം കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്ര ആദായനികുതി വകുപ്പ് താല്‍കാലികമായി കണ്ടുകെട്ടി. രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയാണ് കണ്ടു കെട്ടിയത്. ബിലീവേഴ്‌സ് ചര്‍ച്ചിനെതിരായ നികുതി കേസിലാണ് കണ്ടു കെട്ടല്‍.
ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്ര ആദായ നികുതി വകുപ്പ് താല്‍കാലികമായി കണ്ടു കെട്ടി - ശബരിമല വിമാനത്താവള പദ്ധതി
ശബരിമല വിമാനത്താവള പദ്ധതിക്കായി സംസ്ഥാനം കണ്ടെത്തിയ പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റാണ് കേന്ദ്ര ആദായ നികുതി വകുപ്പ് കണ്ടു കെട്ടിയത്.
ചെറുവള്ളി എസ്റ്റേറ്റ് കേന്ദ്ര ആദായ നികുതി വകുപ്പ് താല്‍ക്കാലികമായി കണ്ടു കെട്ടി
ബിലീവേഴ്‌സ് ചര്‍ച്ചിന്‍റെ കൈവശമാണ് ചെറുവള്ളി എസ്റ്റേറ്റ്. ബിലീവേഴ്‌സ് ചര്‍ച്ചില്‍ വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ചെറുവള്ളി എസ്റ്റേറ്റ് കണ്ടു കെട്ടിയത്. നികുതി അടച്ചില്ലെങ്കില്‍ വസ്‌തു നഷ്‌ടമാകും. അഞ്ഞൂറു കോടിയുടെ ഫെമാ കേസാണ് ഇതിന് കാരണം.