കേരളം

kerala

ETV Bharat / state

ശബരിമല തീർഥാടകർ സഞ്ചരിച്ച വാന്‍ മറിഞ്ഞ് 10 വയസുകാരിക്ക് ദാരുണാന്ത്യം; മരിച്ചത് തമിഴ്‌നാട് സ്വദേശിനി - kottayam todays news

ചെന്നൈ താംബരം സ്വദേശിനിയായ 10 വയസുകാരിയാണ് എരുമേലി കണ്ണിമലയിലുണ്ടായ അപകടത്തില്‍ മരിച്ചത്

ർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസുകാരിയ്‌ക്ക് ദാരുണാന്ത്യം
ർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസുകാരിയ്‌ക്ക് ദാരുണാന്ത്യം

By

Published : Dec 16, 2022, 5:17 PM IST

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസുകാരി മരിച്ചു

കോട്ടയം:എരുമേലി കണ്ണിമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാന്‍ മറിഞ്ഞ് 10 വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്. മൃതദേഹം എരുമേലി ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റും.

മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15നാണ് സംഭവം. ചെന്നൈയിൽ നിന്ന് ശബരിമലയിലേക്ക് പോയ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കണ്ണിമല റോഡിലെ ഇറക്കത്തിൽ നിയന്ത്രണം നഷ്‌ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details