കോട്ടയം: വധശ്രമം ഉൾപ്പെടെയുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വൈക്കം തലയാഴം പഞ്ചായത്ത് ഓഫീസിന് സമീപം വടവനത്ത് കിഴക്കേത്തറ വീട്ടിൽ സുരേഷ് കുമാർ മകൻ അഗ്രേഷിനെ കാപ്പ ചുമത്തി കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡിഐജിയാണ് അഗ്രേഷിനെ ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവിട്ടത്.
ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടു കടത്തി - ഭവനഭേദനം
വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം, വധശ്രമം, സംഘം ചേർന്ന് ആക്രമിച്ച് കഠിന ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ
ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടു കടത്തി
വൈക്കം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം, വധശ്രമം, സംഘം ചേർന്ന് ആക്രമിച്ച് കഠിന ദേഹോപദ്രവമേൽപ്പിക്കൽ തുടങ്ങിയ ഗുരുതര ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.