കോട്ടയം: യുകെയിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് വൈക്കം ഇത്തിപ്പുഴ സ്വദേശി അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവൻ ചെലവും കേന്ദ്ര സർക്കാർ വഹിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇന്നലെ വൈക്കം കുലശേഖരമംഗലത്തുള്ള അഞ്ജുവിന്‍റെ വീട്ടിൽ എത്തിയ അദ്ദേഹം പിതാവ് അശോകനും കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുകെയില്‍ കൊല്ലപ്പെട്ട അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കും: വി മുരളീധരന്‍ - കേന്ദ്ര മന്ത്രി വി മുരളീധരന്‍
വൈക്കം കുലശേഖരമംഗലത്തുള്ള അഞ്ജുവിന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവും കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കിയത്. ഡിസംബർ 15ന് കൊല്ലപ്പെട്ട അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം ജനുവരി ആദ്യ ആഴ്‌ചയില്‍ നാട്ടിലെത്തും
യുകെ പൊലീസിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കേസിന്‍റെ അന്വേഷണം ഇന്ത്യൻ ഹൈക്കമിഷൻ പരിശോധിച്ച് വരികയാണെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു. വെള്ളിയാഴ്‌ച മൃതദേഹങ്ങൾ അഞ്ജു ജോലി ചെയ്‌തിരുന്ന ആശുപത്രിയിൽ പൊതു ദർശനത്തിനു വയ്ക്കുമെന്നും മൃതദേഹം ജനുവരി ആദ്യ ആഴ്‌ച നാട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയതായും യുകെയിലെ മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചതായി അഞ്ജുവിന്‍റെ പിതാവ് അശോകൻ പറഞ്ഞു. ഡിസംബർ 15നാണ് അശോകന്‍റെ മകൾ അഞ്ജുവിനെയും രണ്ടു കുട്ടികളെയും യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ അഞ്ജുവിന്‍റെ ഭർത്താവ് സാജു യുകെയിൽ വിചാരണ നേരിടുകയാണ്. ബിജെപി കോട്ടയം ജില്ല പ്രസിഡന്‍റ് ജി ലിജിൻലാൽ, ന്യൂനപക്ഷ മോർച്ച ദേശീയ സമിതി അംഗം സുമിത്ത് ജോർജ്, ബിജെപി ജില്ല സെക്രട്ടറി വിനൂബ് വിശ്വം എന്നിവർ കേന്ദ്ര സഹമന്ത്രിക്കൊപ്പമുണ്ടായിരുന്നു.