കോട്ടയം:പൂഞ്ഞാറിൽ കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർ എസ്. ജയദീപിനെതിരെ പൊലീസ് കേസെടുത്തു. ഈരാറ്റുപേട്ട പൊലീസാണ് പൊതുമുതൽ നശിപ്പിച്ചതിന് ജയദീപിന്‍റെ പേരിൽ കേസെടുത്തത്. കെഎസ്ആർടിസിക്ക് 5,33,000 രൂപ നഷ്‌ടം വരുത്തിയെന്നാണ് ജയദീപിന്‍റെ പേരിൽ ചുമത്തിയിട്ടുള്ള എഫ്ഐആർ.
നേരത്തെ, ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരം ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ജയദീപിനെ സസ്പെൻഡ് ചെയ്‌തിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തിയെന്നും ബസിന് നാശനഷ്ടവും വരുത്തിയെന്നും ആരോപിച്ചായിരുന്നു ജയദീപിനെ സസ്പെൻഡ് ചെയ്‌തത്.