കേരളം

kerala

ETV Bharat / state

കോട്ടയം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം ഈ മാസം 16ന് ആരംഭിക്കും - Kottayam port

കിന്‍ഫ്രയുടെ പങ്കാളിത്തത്തോടെയാണ് കോട്ടയം പോര്‍ട്ടിന്‍റെ പ്രവര്‍ത്തനം.

കിന്‍ഫ്ര  കോട്ടയം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം ഈ മാസം 16ന് ആരംഭിക്കും  കോട്ടയം  കോട്ടയം തുറമുഖം  കോട്ടയം തുറമുഖം ചരക്ക് നീക്കം  കസ്‌റ്റംസ്  നാട്ടകം തുറമുഖം  മുന്‍ കോട്ടയം എം.എൽ.എ  വി.എന്‍ വാസവന്‍  Cargo movement from Kottayam port will start on 16  Cargo movement from Kottayam port  Cargo movement Kottayam port  Kottayam port  Kottayam
കോട്ടയം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം ഈ മാസം 16ന് ആരംഭിക്കും

By

Published : Feb 4, 2021, 11:38 AM IST

Updated : Feb 4, 2021, 11:48 AM IST

കോട്ടയം: ഇന്ത്യയിലെ ആദ്യത്തെ ഉള്‍നാടന്‍ ചെറു തുറമുഖമാണ് സര്‍ക്കാര്‍-സ്വകാര്യ സംയുക്തമേഖലയിലുള്ള കോട്ടയം ജില്ലയിലെ നാട്ടകം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം ഈ മാസം 16ന് ആരംഭിക്കും. കസ്‌റ്റംസിന്‍റെ അനുമതി ലഭിക്കുന്നതോടെ വിദേശ പോര്‍ട്ടുകളിലേക്കും ജലമാര്‍ഗമുള്ള ചരക്ക് നീക്കം നാട്ടകത്ത് നിന്നും ആരംഭിക്കാനാകും.

കോട്ടയം തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം ഈ മാസം 16ന് ആരംഭിക്കും

കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നും കൊച്ചിയിലേക്കു നിലവില്‍ റോഡ് മാര്‍ഗമുള്ള ചരക്കു നീക്കം നാട്ടകം തുറമുഖം വഴി കുറഞ്ഞ ചെലവില്‍ നടത്താം എന്നതാണ് ഈ തുറമുഖത്തിന്‍റെ പ്രസക്തി. 2009 ഓഗസ്റ്റില്‍ തുറന്ന പോര്‍ട്ടില്‍ നിന്നും 2019 മാര്‍ച്ച് മാസത്തിലാണ് ആദ്യമായി ചരക്ക് നീക്കം ആരംഭിക്കുന്നത്. എന്നാൽ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ചരക്ക് നീക്കം തടസപ്പെട്ടിരുന്ന തുറമുഖത്ത് നിന്നും ഫെബ്രുവരി 16 മുതല്‍ ചരക്ക് നീക്കം പുനരാരംഭിക്കാന്‍ അനുമതിയായി.

കൊച്ചിന്‍ പോര്‍ട്ട് അഡ്വൈസർ ഗൗതം ഗുപ്‌തയുടെ അധ്യക്ഷതയില്‍ കോട്ടയം പോര്‍ട്ടില്‍ ചേർന്ന യോഗത്തിലാണ് ചരക്കുനീക്കം പുനരാരംഭിക്കാന്‍ തീരുമാനമായത്. ജലമാര്‍ഗം വഴി ആഭ്യന്തര കണ്ടെയ്‌നറുകൾ നീക്കം ചെയ്യാനാണ് ധാരണയായിരിക്കുന്നത്. കസ്‌റ്റംസിന്‍റെ അംഗീകാരം ലഭിക്കുന്നതോടെ കണ്ടെയ്‌നറുകളുടെ കയറ്റിറക്കുമതി പൂര്‍ണമായും ജലമാര്‍ഗത്തിലൂടെ ആരംഭിക്കാനും തീരുമാനമായി. ഇതിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കേരള പോര്‍ട്ട് ഡിപ്പാർട്ട്‌മെന്‍റ്, ഇന്‍ ആന്‍ഡ് വാട്ടര്‍ അതോറിറ്റി ഓഫ് ഇന്ത്യ, ഡിപി വേള്‍ഡ്, വിവിധ ഷിപ്പിങ് ലൈന്‍ പ്രധിനിധികളുമായി ചര്‍ച്ച നടത്തി. ദേശീയ ജലപാത പൂര്‍ണമായും ഉപയോഗപ്പെടുത്തി കൂടുതല്‍ വികസനങ്ങള്‍ക്ക് വഴിയൊരുക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കിന്‍ഫ്രയുടെ പങ്കാളിത്തത്തോടെയാണ് കോട്ടയം തുറമുഖത്തിന്‍റെ പ്രവര്‍ത്തനം. കോട്ടയത്ത് നിന്നും ജലമാര്‍ഗമുള്ള ചരക്ക് നീക്കം ആരംഭിക്കുമ്പോള്‍ അത് മധ്യകേരളത്തില്‍ ചരക്ക് കൂലി ഗണ്യമായി കുറയുന്നതിന് ഏറെ ഗുണകരമാകുമെന്ന് മുന്‍ കോട്ടയം എം.എൽ.എ വി.എന്‍ വാസവന്‍ പറഞ്ഞു. കടലും കായലും ഇല്ലാത്ത കോട്ടയത്ത് നിന്നും ജലമാര്‍ഗം കണ്ടെയ്‌നറുകളിൽ ചരക്ക് നീക്കം ആരംഭിക്കുന്നതോടെ കോട്ടയത്തിന് പുതിയൊരു അഭിമാന നേട്ടത്തിനാണ് വഴിയൊരുങ്ങുന്നത്.

Last Updated : Feb 4, 2021, 11:48 AM IST

ABOUT THE AUTHOR

...view details