കേരളം

kerala

ETV Bharat / state

കോട്ടയത്ത് പാറക്കുളത്തിൽ കാർ വീണ് 45കാരന്‍ മരിച്ചു - Kottayam Car Accident

Car fell into pond, man died : കാര്‍ കുളത്തില്‍ വീണ് കോട്ടയത്ത് യുവാവ് മരിച്ചു.

കാണക്കാരിയിൽ പാറക്കുളത്തിൽ കാർ വീണ് യുവാവ് മരിച്  car fell to pond man died  njarukulathil lijeesh  കിണറ്റുങ്കൽ ലിജീഷ്
Kuruppanthara Man named Lijeesh died in the accident

By ETV Bharat Kerala Team

Published : Dec 29, 2023, 1:18 PM IST

കോട്ടയം :കാണക്കാരിയിൽ പാറക്കുളത്തിൽ കാർ വീണ് 45കാരന്‍ മരിച്ചു. കുറുപ്പന്തറ കൊണ്ടുക്കാല സ്വദേശി ഞാറുകുളത്തേൽ കിണറ്റുങ്കൽ ലിജീഷാണ് മരിച്ചത്. കളത്തൂർ കാണക്കാരി റോഡിൽ മണ്ഡപം പടിക്ക് സമീപം ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

കോട്ടയം മെഡിക്കൽ കോളജ് - ഗാന്ധിനഗർ റോഡിൽ കട നടത്തുകയാണ് ഇദ്ദേഹം. രാത്രിയിൽ കടയടച്ചശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം എന്ന് കരുതുന്നു. കാർ നിയന്ത്രണം തെറ്റി പാറക്കുളത്തിൽ പതിച്ചതാകാമെന്നാണ് നിഗമനം. കാറിൻ്റെ ഭാഗം വെള്ളത്തിൽ ഉയർന്നുനിൽക്കുന്നതുകണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Also Read:ടാങ്കര്‍ ലോറി അപകടം; കോഴിക്കോട് കൊടുവള്ളിയില്‍ ടാങ്കല്‍ ലോറി മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു

ഫയർഫോഴ്‌സ് അധികൃതരെത്തി മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റി. കുറവിലങ്ങാട് പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

ABOUT THE AUTHOR

...view details