കേരളം

kerala

ETV Bharat / state

ഡ്രൈവർ ഉറങ്ങിപ്പോയി; അപകടത്തില്‍പ്പെട്ടത് മൂന്ന് വാഹനങ്ങള്‍ - കാർ ഡ്രൈവര്‍ ഉറങ്ങി; അപകടത്തില്‍പ്പെട്ടത് 3 വാഹനങ്ങള്‍

വാഹനം ഓടിച്ചുകൊണ്ടിരിക്കെ കാർ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നുണ്ടായ അപകടത്തില്‍ 3 വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. ഇന്ന് രാവിലെ കളത്തൂക്കടവ് ടൗണിലായിരുന്നു സംഭവം

കാർ ഡ്രൈവര്‍ ഉറങ്ങി; അപകടത്തില്‍പ്പെട്ടത് 3 വാഹനങ്ങള്‍

By

Published : Nov 18, 2019, 1:55 PM IST

Updated : Nov 18, 2019, 2:39 PM IST

കോട്ടയം: ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ 3 വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചു. ഇന്ന് രാവിലെ കളത്തൂക്കടവ് ടൗണിലായിരുന്നു സംഭവം. തൊടുപുഴ ഭാഗത്ത് നിന്നാണ് കാർ വന്നത്. ആദ്യം കാർ ടൗണിന് സമീപം നിർത്തിയിട്ടിരുന്ന ജീപ്പിൽ ഇടിച്ചു . ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വട്ടം തിരിഞ്ഞ കാറില്‍ തൊട്ടുപിന്നാലെയെത്തിയ ബസും ഇടിച്ചുകയറി. ഇതോടെ കാര്‍ തൊട്ടടുത്തുള്ള പോസ്റ്റോഫീസ് റോഡിലേയ്ക്ക് ഇറങ്ങി.

കാർ ഡ്രൈവര്‍ ഉറങ്ങി; അപകടത്തില്‍പ്പെട്ടത് 3 വാഹനങ്ങള്‍

അപകടത്തില്‍ കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല . അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ജീപ്പിനും സാരമായ കേടുപാടുകളുണ്ട്.

Last Updated : Nov 18, 2019, 2:39 PM IST

ABOUT THE AUTHOR

...view details