കോട്ടയം:മണര്‍കാട് നാലുമണിക്കാറ്റ് റോഡിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ബൈക്ക് യാത്രികനായ യുവാവിനെ പിന്നാലെയെത്തിയ കാര്‍ ഇടിച്ച് തെറിപ്പിച്ചു. നെടുംകുന്നം അരുണിപ്പാറ സ്വദേശിയായ പ്രദീപ് കുമാറിനാണ് (45) തലക്ക് ഗുരുതര പരിക്കേറ്റത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബൈക്കില്‍ ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പ്രദീപിനെ പിന്നാലെയെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ പ്രദീപിന്‍റെ ഹെല്‍മറ്റ് തകര്‍ന്ന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റു.