കോട്ടയം:വൈദ്യുതി പോസ്റ്റിലിടിച്ച് കാർ റോഡരികിലെ കുളത്തിലേക്ക് മറിഞ്ഞു. വൈക്കം മുറിഞ്ഞപുഴ പാലത്തിന് സമീപം ഇന്ന് രാവിലെ 11.15 ഓടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വൈദ്യുതി പോസ്റ്റിലിടിച്ച് കാർ കുളത്തിലേക്ക് വീണു, യാത്രക്കാര്‍ അത്‌ഭുതകരമായി രക്ഷപ്പെട്ടു - ഇന്നത്തെ വാര്‍ത്തകള്‍
വിവാഹത്തില്‍ പങ്കെടുക്കാനായി ഇന്ന് രാവിലെ പിറവത്തേക്ക് പോകവെയാണ് തിരുവല്ല സ്വദേശികളായ നാല് പേര്‍ സഞ്ചരിച്ച കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് കുളത്തിലേക്ക് മറിഞ്ഞത്
തിരുവല്ലയിൽ നിന്ന് പിറവത്തേക്ക് വിവാഹത്തിൽ പങ്കെടുക്കാനായി കാറിൽ വന്ന തിരുവല്ല കൈപ്പാഞ്ചാലിൽ സോജൻ (36), അനുജൻ സോജി, സുഹൃത്തുക്കളായ അനൂപ് വില്ലയിൽ അനോജ്, ടിനു എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പാതിയിലധികം മുങ്ങിത്താണ കാറിലകപ്പെട്ടവരെ സമീപവാസിയായ മുറിഞ്ഞപുഴ പുത്തൻപുരയിൽ രമേശനും സമീപത്തെ വർക്ക്‌ഷോപ്പിലെ തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി.
നാലുപേരില്‍ ആര്‍ക്കും വലിയ പരിക്കില്ല. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ഇവർക്ക് ജീവൻ നഷ്‌ടമാകാഞ്ഞത്. റോഡരികിലെ കുളത്തിലെ വെള്ളത്തിൽ കാർ പകുതിയോളം മുങ്ങിപ്പോയിരുന്നു. പൊലീസും ഫയർഫോഴ്‌സുമെത്തി കാർ ക്രെയിൻ ഉപയോഗിച്ച് കരയ്‌ക്കെത്തിച്ചു. അപകടത്തിൽ കാറിന് സാരമായി കേടുപാടു സംഭവിച്ചു.