കോട്ടയം:ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. കൊട്ടാരക്കര സ്വദേശി ബിജു (42), മുട്ടമ്പലം തൈക്കടവിൽ മാത്യു (48), മൂലവട്ടം നെടുമ്പുരയിടത്തിൽ റോഷൻ ഐസക്ക് ജോൺ (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്‌ച രാത്രി 12 മണിയോടെയാണ് സംഭവം. ഈരയിൽക്കടവ് ഭാഗത്ത് നിന്നും മണിപ്പുഴ ഭാഗത്തേയ്ക്ക് വരികയായിരുന്ന കാർ റോഡിലെ വളവിൽ വച്ച് നിയന്ത്രണം നഷ്‌ടപ്പെട്ട് ഉയർന്നു പൊങ്ങി മരത്തിലിടിക്കുകയായിരുന്നു.