കേരളം

kerala

ETV Bharat / state

കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു; രണ്ട് പേർക്ക് പരിക്ക് - വാഹനാപകടം കോട്ടയം

കോട്ടയം പാലാ ഐങ്കൊമ്പിൽ കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് മറിഞ്ഞ് ഒരു വയസുകാരി മരിച്ചു. റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം നഷ്‌ടപ്പെട്ടാണ് കാർ ലോറിയിൽ ഇടിച്ച് കയറിയത്.

കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് മറിഞ്ഞ് ഒരു വയസുകാരി മരിച്ചു  Car accident in Kottayam  കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു  ഒരു വയസുകാരി കാർ അപകടത്തിൽ മരിച്ചു  കാർ അപകടം കോട്ടയം  വാഹനാപകടം കോട്ടയം  കോട്ടയത്ത് അപകടത്തിൽ കുണ്ട് മരിച്ചു
കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

By

Published : Aug 2, 2022, 2:09 PM IST

കോട്ടയം: പാലാ ഐങ്കൊമ്പിൽ നിയന്ത്രണം നഷ്‌ടപ്പെട്ട കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു. അടിമാലി സ്വദേശികളായ മനേഷ്-മെറിൻ ദമ്പതികളുടെ മകൾ നിയോമിയാണ് (ചിന്നു) മരിച്ചത്. അപകടത്തിൽ മെറിനും, മെറിന്‍റെ പിതാവ് വാവച്ചനും പരിക്കേറ്റു. പരിക്കേറ്റവരെ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കാർ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് ഒരു വയസുകാരി മരിച്ചു; രണ്ട് പേർക്ക് പരിക്ക്

ചൊവ്വാഴ്‌ച(02.08.2022) രാവിലെയായിരുന്നു അപകടം. കുട്ടിയ്‌ക്ക്‌ അസുഖം ബാധിച്ചതിനെ തുടർന്ന് അടിമാലിയിൽ നിന്നും ചേർപ്പുങ്കലിലെ ആശുപത്രിയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാർ ഐങ്കൊമ്പ് ഭാഗത്തു വച്ച് റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം നഷ്‌ടപ്പെട്ട് റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന ലോറിയുടെ പിന്നിൽ ഇടിച്ചു കയറുകയായിരുന്നു.

അപകടത്തെ തുടർന്ന് കാർ റോഡിലേക്ക് മറിഞ്ഞു. ശബ്‌ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മൂന്ന് പേരെയും കാറിൽ നിന്നും പുറത്തെടുത്തത്. തുടർന്ന്, പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. കുട്ടിയുടെ പിതാവ് മനേഷ് വിദേശത്താണ്. സംഭവത്തിൽ രാമപുരം പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details