കേരളം

kerala

ETV Bharat / state

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; വഴി മാറിയെത്തിയ കാർ വീണത് തോട്ടിലേക്ക്; രക്ഷയ്‌ക്കെത്തി നാട്ടുകാർ - ഗൂഗിൾ മാപ്പ്

തിരുവല്ല സ്വദേശിയായ ഡോക്‌ടർ സോണിയയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾ മാപ്പ് നോക്കി വാഹനം ഓടിച്ചിരുന്ന അവർ വഴി തെറ്റി തോട്ടിലേക്ക് വന്ന് വീഴുകയായിരുന്നു. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.

ഗൂഗിൾ മാപ്പ് വഴി തെറ്റിച്ച് കാർ അപകടത്തിലായി  തിരുവല്ല സ്വദേശികൾ അപകടത്തിൽപ്പെട്ടു  വഴി തെറ്റി കാർ തോട്ടിലേക്ക് വീണു  Car Accident in Kottayam  kottayam latest news  കാർ തോട്ടിലേക്ക് വീണു  കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസിൽ അപകടം  Accident in kottayam nattakam parechal bypass  car accident google map kottayam  ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു  ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെ വാഹനം ഓടിച്ചു  ഗൂഗിൾ മാപ്പ്  പാറേച്ചാൽ ബൈപ്പാസിൽ
ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു; വഴി മാറിയെത്തിയ കാർ വീണത് തോട്ടിലേക്ക്; രക്ഷയ്‌ക്കെത്തി നാട്ടുകാർ

By

Published : Aug 5, 2022, 1:42 PM IST

കോട്ടയം: തിരുവല്ല സ്വദേശിയായ ഡോക്‌ടറും കുടുംബവും സഞ്ചരിച്ച കാർ തോട്ടിലേക്ക് മറിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ല. വ്യാഴാഴ്‌ച (04.08.2022) രാത്രി 11 മണിയോടെ കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസിലായിരുന്നു സംഭവം.

വഴി തെറ്റി എത്തിയ കാർ തോട്ടിലേക്ക് മറിഞ്ഞു

തിരുവല്ല സ്വദേശിയായ ഡോക്‌ടർ സോണിയ, ഇവരുടെ മൂന്ന് മാസം പ്രായമായ കുട്ടി, കാർ ഓടിച്ചിരുന്ന ഇവരുടെ ബന്ധു, ഡോക്‌ടർ സോണിയയുടെ മാതാവ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഗൂഗിൾ മാപ്പിന്‍റെ സഹായത്തോടെയാണ് ഇവർ വാഹനം ഓടിച്ചിരുന്നത്. എന്നാൽ വഴിതെറ്റി ഇവർ പാറേച്ചാൽ ബൈപ്പാസിൽ എത്തുകയും കാർ സമീപത്തെ തോട്ടിലേക്ക് മറിയുകയുമായിരുന്നു.

ശബ്‌ദം കേട്ട് ഓടിക്കൂടിയ ആളുകൾ തോട്ടിലേക്ക് വടം ഇട്ടുകൊടുത്ത് നാലുപേരെയും കരയ്‌ക്കുകയറ്റി സമീപത്തെ വീട്ടിലെത്തിച്ചു. തുടർന്ന് ഈ വീട്ടിൽ നിന്ന് അപകടത്തിൽപെട്ടവർക്ക് മാറാനുള്ള വസ്‌ത്രവും നൽകി. നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. തുടർന്ന് പൊലീസ് സംഘം നാലുപേരെയും വീട്ടിലെത്തിച്ചു.

ABOUT THE AUTHOR

...view details