കോട്ടയം: പൂഞ്ഞാറിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി. പൂഞ്ഞാർ ഭാഗത്ത് നിന്ന് ഈരാറ്റുപേട്ട ഭാഗത്തേക്ക് വന്ന കാറാണ് നിയന്ത്രം നഷ്‌ടപ്പെട്ട് പനച്ചിപ്പാറ വില്ലേജ് ഓഫിസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിലേക്കാണ് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാർ വൈദ്യുതി പോസ്റ്റിലിടിച്ചു പോസ്റ്റ് തകർന്നു. ഇന്ന് ഉച്ചകഴിഞ്ഞു 3.30 ഓടെ യാണ് സംഭവം. ആർക്കും പരിക്കുകളില്ല.
പൂഞ്ഞാറിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു - കോട്ടയം വാർത്തകൾ
കാറിന്‍റെ നിയന്ത്രണം നഷ്ട്ടപെട്ടാണ് അപകടം സംഭവിച്ചത്
പൂഞ്ഞാറിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു
കെ എസ് ഇ ബി അധികൃതർ എത്തി പോസ്‌റ്റും വൈദ്യുതലൈനും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. നൃത്തധ്യാപകനായ പാതാമ്പുഴ സ്വദേശി ജോസിന്‍റെയും അമ്പരനിരപ്പെൽ പുല്ലാട്ട് വാവച്ചന്‍റെയും കാറുകളാണ് അപകടത്തിൽ പെട്ടത്.