കോട്ടയം: സീറ്റ് ലഭിക്കാൻ സംവരണ വാർഡ് ജനറൽ വാർഡാക്കി മാറ്റി സ്ഥാനാർഥി. സംവരണ വാർഡായിരുന്ന പാലാ നഗരസഭ ആറാം വാര്‍ഡ് പരുമലക്കുന്ന് ഡിവിഷനിലെ സ്ഥാനാർഥിയായ ബൈജു കൊല്ലംപറമ്പിലാണ് കോടതിയില്‍ പോയി സീറ്റ് വാങ്ങിയത്. 35 വര്‍ഷമായി പൊതുപ്രവര്‍ത്തകനായ ബൈജു 2010 മുതല്‍ മത്സരിക്കാനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍ 2010ല്‍ വാര്‍ഡ് വനിത സംവരണമായി.
സംവരണ വാർഡ് ജനറൽ വാർഡാക്കി മാറ്റി പാലായിലെ സ്ഥാനാർഥി
സംവരണ വാർഡായിരുന്ന പാലാ നഗരസഭ ആറാം വാര്‍ഡ് പരുമലക്കുന്ന് ഡിവിഷനിലെ സ്ഥാനാർഥിയായ ബൈജു കൊല്ലംപറമ്പിലാണ് കോടതിയില്‍ പോയി സീറ്റ് വാങ്ങിയത്
അടുത്ത ടേമില്‍ മത്സരിക്കാനൊരുങ്ങിയ ബൈജുവിന് തിരിച്ചടിയായി വാര്‍ഡ് പട്ടികജാതി സംവരണമായി മാറി. ഇതോടെ സുഹൃത്തിനെ നിര്‍ത്തി വിജയിപ്പിച്ചു. 2020ല്‍ എന്തായാലും മാറ്റമുണ്ടാവില്ലെന്ന് കരുതിയിരിക്കുമ്പോഴാണ് വീണ്ടും വാര്‍ഡ് സംവരണമായി മാറിയത്. മൂന്ന് തവണ തുടര്‍ച്ചയായി സംവരണമാകുന്നതിലെ അപാകത ചൂണ്ടിക്കാട്ടി ബൈജു ഹൈക്കോടതിയിലെത്തി.
വാദം അംഗീകരിച്ച കോടതി, വാര്‍ഡ് ജനറലാക്കി നിശ്ചയിച്ചു. ആറാം വാര്‍ഡ് ജനറല്‍ ആക്കിയതോടെ മറ്റ് രണ്ട് വാര്‍ഡുകള്‍ സംവരണമായി മാറുകയും ചെയ്‌തു. ഏതായാലും തനിക്ക് ലഭിച്ച ഈ അവസരത്തിൽ ജനങ്ങള്‍ ഒപ്പം നിൽക്കുമെന്ന വിശ്വാസത്തിലാണ് ബൈജു.