കേരളം

kerala

ETV Bharat / state

കുമ്മായ നിർമാണം പ്രതിസന്ധിയിൽ; കുമരകത്ത് സർക്കാർ ഇടപെടൽ ആവശ്യം - കുമരകം കുമ്മായം നിർമാണം

സഹകരണ മേഖലയിൽ നിന്നും കുമ്മായം ശേഖരിക്കാൻ കൃഷി വകുപ്പിന് സർക്കാർ നിർദേശം നൽകണമെന്നാണ് കുമ്മായ തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

calcium oxide production crisis kumarakam  കുമ്മായ നിർമാണം  കുമ്മായ നിർമാണം കുമരകം  കുമ്മായ തൊഴിലാളികൾ  കുമരകം കുമ്മായം നിർമാണം  kumarakam calcium oxide production
കുമ്മായ നിർമാണം

By

Published : Oct 6, 2020, 12:58 PM IST

കോട്ടയം: കുമരകത്ത് കുമ്മായം നിർമാണത്തെ ആശ്രയിച്ച് ജീവിക്കുന്ന നൂറ് കണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിൽ. വേമ്പനാട്ടു കായലിൽ നിന്നും കക്കവാരി നീറ്റി കുമ്മായം നിർമിക്കുന്നവരാണിവർ. സ്വകാര്യ സ്ഥാപനങ്ങളെ കുമ്മായത്തിനായി സർക്കാർ ആശ്രയിക്കുന്നതോടെ രൂക്ഷമായ പ്രതിസന്ധിയാണ് സഹകരണ സംഘം നേരിടുന്നത്. 1945ൽ കക്ക വ്യവസായ തൊഴിലാളികളുടെ സഹകരണ സംഘം സ്ഥാപിച്ചതോടെയാണ് കുമരകത്തെ കുമ്മായ വ്യവസായത്തിന്‍റെ ആരംഭം.

പരമ്പരാഗത കുമ്മായ നിർമാണം പ്രതിസന്ധിയിൽ; സർക്കാർ ഇടപെടൽ ആവശ്യം

എന്നാൽ ഇന്ന് ഏതാനും ചില സഹകരണ സംഘങ്ങൾ വാങ്ങുന്നതൊഴിച്ചാൽ ലോഡുകണക്കിന് കുമ്മായം ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. ഇതോടെ നൂറുകണക്കിന് ജീവനക്കാരും ദുരിതത്തിലായി. വിവിധ മേഖലകളിൽ സർക്കാർ പുനരുദ്ധാരണ പാക്കേജുകൾ പ്രഖ്യാപിച്ചങ്കിലും പരമ്പരാഗത കുമ്മായ നിർമാണ തൊഴിലാളികൾക്ക് മാത്രം ഒന്നും ലഭിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. സഹകരണ മേഖലയിൽ നിന്നും കുമ്മായം ശേഖരിക്കാൻ സർക്കാർ കൃഷി വകുപ്പിന് നിർദേശം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

ABOUT THE AUTHOR

...view details