കേരളം

kerala

ETV Bharat / state

ബൈപ്പാസ് നിർമ്മാണം; കടുത്തുരുത്തി വലിയ തോട് പാലത്തിലെ മുട്ടും, തെങ്ങ് കുറ്റികളും നീക്കം ചെയ്ത് തുടങ്ങി

ശക്തമായ മഴയെ തുടർന്ന് കൂടുതൽ വെള്ളം ഒഴുകി വന്നാൽ കടുത്തുരുത്തി ടൗണിലും, സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയും കൃഷിനാശവും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് മുൻകരുതൽ എന്ന നിലയിൽ മുട്ട് നീക്കം ചെയ്യുന്നത്.

അഡ്വ മോൻസ് ജോസഫ്  കടുത്തുരുത്തി വലിയ തോട്  ജെസിബി  കടുത്തുരുത്തി  Adv Mons Joseph  JCB  ഇറിഗേഷൻ  പൊതുമരാമത്ത്   Suggested Mapping : state
ബൈപ്പാസ് നിർമ്മാണം; കടുത്തുരുത്തി വലിയ തോട് പാലത്തിലെ മുട്ടും, തെങ്ങ് കുറ്റികളും നീക്കം ചെയ്ത് തുടങ്ങി

By

Published : May 19, 2021, 12:42 AM IST

കോട്ടയം: ബൈപ്പാസ് നിർമ്മാണത്തോട് അനുബന്ധിച്ച് കടുത്തുരുത്തി വലിയ തോട്ടിൽ നിർമ്മിക്കുന്ന പാലത്തിന്‍റെ പൈലിംഗ് ജോലികൾക്കായി സ്ഥാപിച്ചിരുന്ന മുട്ടും, തെങ്ങ് കുറ്റികളും ജെസിബി ഉപയോഗിച്ച് നീക്കം ചെയ്ത് തുടങ്ങി.ശക്തമായ മഴയെ തുടർന്ന് കൂടുതൽ വെള്ളം ഒഴുകി വന്നാൽ കടുത്തുരുത്തി ടൗണിലും, സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയും കൃഷിനാശവും ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് മുൻകരുതൽ എന്ന നിലയിൽ മുട്ട് നീക്കം ചെയ്യുന്നതെന്ന് അഡ്വ മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.

ബൈപ്പാസ് നിർമ്മാണം; കടുത്തുരുത്തി വലിയ തോട് പാലത്തിലെ മുട്ടും, തെങ്ങ് കുറ്റികളും നീക്കം ചെയ്ത് തുടങ്ങി

വലിയ തോടിന്‍റെ ഇരുവശങ്ങളിലുമുള്ള മൺതിട്ടയും, തെങ്ങിൻ കുറ്റികളും ഏതാനും ദിവസങ്ങൾക്കുള്ളിൽ നീക്കം ചെയ്യുമെന്നും മോൻസ് ജോസഫ് വ്യക്തമാക്കി. കാലവർഷം ആരംഭിക്കുന്നതിന് മുമ്പായി വലിയ തോട്ടിലെ പ്രധാന തടസങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നതിനാണ് ഉദ്യോഗസ്ഥ തലത്തിൽ നിർദേശം നൽകിയിട്ടുള്ളത്. ഇതോടൊപ്പം വലിയ തോട്ടിലും, ചുള്ളി തോട്ടിലും നീരൊഴുക്കിന് തടസമായി നിൽക്കുന്ന കാര്യങ്ങൾ നീക്കം ചെയ്യുന്നതിന് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പുമായി ചർച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതായി മോൻസ് ജോസഫ് അറിയിച്ചു.

READ MORE:ഈരാറ്റുപേട്ടയില്‍ എസ്‌ഐയെ ബൈക്ക് യാത്രികന്‍ ഇടിച്ചിട്ടു

വലിയ തോടിന്‍റെ അതിര് നിർണ്ണയിക്കാൻ പല സ്ഥലത്തും കഴിയാത്ത സാഹചര്യം ഇറിഗേഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തത വരുത്തി സ്ഥലം സർവ്വേ ചെയ്ത് അതിർത്തി നിർണ്ണയിച്ച് കൊടുക്കുന്നതിന് വൈക്കം തഹസിൽദാരെ യോഗത്തിൽ ചുമതലപ്പെടുത്തിയതായി എംഎൽഎ വ്യക്തമാക്കി.

റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ നടപ്പാക്കിയതിനെ തുടർന്ന് വെളളം ഒഴുകിപ്പോകാതെ രണ്ട് തോടുകളിലും ഉണ്ടായിരിക്കുന്ന പ്രതിസന്ധിയാണ് കടുത്തുരുത്തിയിലെ വെളളക്കെട്ടിന്‍റെ മുഖ്യ കാരണമെന്ന് ഇറിഗേഷൻ വകുപ്പിന്‍റെ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇക്കാര്യങ്ങൾ കൂടി പരിശോധിച്ച് സുരക്ഷിത സാഹചര്യങ്ങൾ കടുത്തുരുത്തി മേഖലയിൽ ഉറപ്പ് വരുത്തുന്നതിന് റെയിൽവേ - ഇറിഗേഷൻ - പൊതുമരാമത്ത് വിഭാഗങ്ങളുടെ സംയുക്ത യോഗം സർക്കാർ തലത്തിൽ വിളിച്ച് കൂട്ടാൻ നടപടി സ്വീകരിക്കുമെന്നും മോൻസ് ജോസഫ് അറിയിച്ചു.

ABOUT THE AUTHOR

...view details