പാല ഉപതെരഞ്ഞെടുപ്പ്; അവകാശവാദമുന്നയിക്കില്ലെന്ന് വി എന്‍ വാസവന്‍ - വി എൻ വാസവൻ
"ഘടകകക്ഷികളുടെ സീറ്റില്‍ സി പി എം ഒരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ല"
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ ഘടകകക്ഷിക്ക് നൽകിയിരിക്കുന്ന സീറ്റിൽ അവർ തന്നെ മത്സരിക്കുമെന്ന് സി പി എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ. ഘടകകക്ഷികളുടെ സീറ്റില്‍ സി പി എം ഒരിക്കലും അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ സി പിയില്‍ ആഭ്യന്തര കലഹം രൂക്ഷമായതിനാല്‍ സീറ്റ് സി പി എം ഏറ്റെടുത്തേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് നിലപാട് വ്യക്തമാക്കി സിപിഎം രംഗത്തെത്തിയത്. ഇതോടെ എൻ സി പി സ്ഥാനാര്‍ഥി ചർച്ച സജീവമാക്കി. മാണി സി കാപ്പൻ തന്നെ പാലായിൽ എൽ ഡി എഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന.