മലയാളികൾ വന്ന ബസ് തമിഴ്‌നാട്ടില്‍ അപകടത്തില്‍ പെട്ടു: നിരവധി പേർക്ക് പരിക്ക് - പരിക്കുകൾ
ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് 25 ഐടി ജീവനക്കാരുമായി വന്ന ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

മലയാളികളായ ഐടി ജീവനക്കാരുമായി വന്ന ബസ് അപകടത്തിൽപ്പെട്ടു
സേലം : സേലം -കരൂർ ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് 25 ഐടി ജീവനക്കാരുമായി വന്ന ബസാണ് എതിർ ദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. ആളപായം ഇല്ല. എല്ലാവരെയും ചെറിയ പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടിലേക്ക് വരാൻ ഈ പാസുകൾ ലഭിച്ചതോടെയാണ് ഇവർ കേരളത്തിലേക്ക് പുറപ്പെട്ടത്.