കേരളം

kerala

ETV Bharat / state

ഉദ്യോഗസ്ഥ പുനർവിന്യാസം; എതിര്‍പ്പുമായി റാങ്ക് ഹോൾഡേസ് അസോസിയേഷൻ - ഉദ്യോഗസ്ഥ പുനർവിന്യാസം

നിയമന നിരോധനമാണ് നടക്കാൻ പോകുന്നതെന്ന് ആരോപണം

Bureaucratic reassignment  PSC Rank Holders Association against proposal  ഉദ്യോഗസ്ഥ പുനർവിന്യാസം  നിർദ്ദേശത്തിനെതിരെ പി.എസ്.സി റാങ്ക് ഹോൾഡേസ് അസോസിയേഷൻ രംഗത്ത്
ഉദ്യോഗസ്ഥ പുനർവിന്യാസം; നിർദ്ദേശത്തിനെതിരെ പി.എസ്.സി റാങ്ക് ഹോൾഡേസ് അസോസിയേഷൻ രംഗത്ത്

By

Published : Feb 10, 2020, 11:05 PM IST

കോട്ടയം: ഉദ്യോഗസ്ഥ പുനർവിന്യാസം എന്ന ഇടതു സർക്കാരിന്‍റെ പുതിയ ബജറ്റ് നിർദേശത്തിനെതിരെ പി.എസ്.സി റാങ്ക് ഹോൾഡേസ് അസോസിയേഷൻ രംഗത്ത്. അർഹരായ യുവജനങ്ങളുടെ സർക്കാർ ജോലിയെന്ന സ്വപ്‌നം തല്ലിക്കെടുത്തുകയാണ് പുതിയ ആശയത്തിലൂടെ ഉണ്ടാകാൻ പോകുന്നതെന്ന് ഇവർ ആരോപിക്കുന്നു. 2018 ൽ പുറത്ത് ഇറങ്ങിയ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവരാണിവരിൽ ഭൂരിഭാഗവും. 46285 പേരുടെ റാങ്ക് ലിസ്റ്റ് ഇറങ്ങി ഒന്നര വർഷം പിന്നിടുമ്പോൾ 3219 നിയമനങ്ങൾ മാത്രമാണ് വിവിധ വകുപ്പുകളിൽ നടന്നിട്ടുള്ളത്.

ഉദ്യോഗസ്ഥ പുനർവിന്യാസം; നിർദ്ദേശത്തിനെതിരെ പി.എസ്.സി റാങ്ക് ഹോൾഡേസ് അസോസിയേഷൻ രംഗത്ത്

ഉദ്യാഗസ്ഥ പുനർ വിന്യാസമെന്ന സർക്കാരിന്‍റെ പുതിയ നയത്തിലൂടെ നിയമന നിരോധനമാണ് നടക്കാൻ പോകുന്നതെന്നും അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു.ഇറിഗേഷൻ ,ജി.എസ് ടി വകുപ്പുകൾ ഒഴിവുകൾ ഒന്നും റിപ്പോർട്ട് ചെയ്യുന്നില്ല . പക്ഷേ വകുപ്പുകളിൽ താൽകാലിക നിയമനം നടത്തുന്നുണ്ട്. പി.സ്.സി റാങ്ക് ഹോൾഡേസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പ്രത്യക്ഷ സമരപരിപാടികളുമായി എത്താനാണ് ഭാരവാഹികളുടെ തീരുമാനം.

ABOUT THE AUTHOR

...view details