കോട്ടയം:അപ്പവും വീഞ്ഞും എടുത്ത കരങ്ങളിൽ ബ്രഷും ചായവുമായി ഫാ. ജെയിംസ് നീണ്ടുശേരി. പൂഞ്ഞാർ ആശ്രമ ദേവാലയം സുപീരിയറാണ് ഫാ. ജെയിംസ്. ചാവറയച്ചന്‍റെ സ്മരണയ്ക്കായി ദേവാലയ പരിസരത്താണ് ചിത്രങ്ങള്‍ ഒരുക്കിയത്. ചാവറയച്ചൻ സ്വർഗപ്രാപ്തനായതിന്‍റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് വ്യത്യസ്തമായ ആർട്ട് വർക്ക് തയാറാക്കുന്നത്. ത്രിഡി രൂപത്തിൽ റിലീഫ് ആർട്ട് വർക്കായി തയാറാക്കുന്ന കലാരൂപത്തിന്‍റെ പെയിന്‍റിങ്ങാണ് ശേഷിക്കുന്നത്.
ചാവറയച്ചന്‍റെ സ്മരണ: ബ്രഷും ചായവുമായി ഫാ. ജെയിംസ് നീണ്ടുശേരി - tea
പൂഞ്ഞാർ ആശ്രമ ദേവാലയം സുപീരിയറാണ് ഫാ. ജെയിംസ്. ചാവറയച്ചന്‍റെ സ്മരണയ്ക്കായി ദേവാലയ പരിസരത്താണ് ചിത്രങ്ങള്‍ ഒരുക്കിയത്. ചാവറയച്ചൻ സ്വർഗപ്രാപ്തനായതിന്‍റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് വ്യത്യസ്തമായ ആർട്ട് വർക്ക് തയാറാക്കുന്നത്.
ചാവറയച്ചന്‍റെ പ്രവർത്തന മേഖലകളും ഭവനവും ആർട്ട് വർക്കിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുൻപ് പുസ്തകങ്ങൾക്ക് പുറംചട്ടയ്ക്കായി പെയിന്‍റിങ് നടത്തിയ അനുഭവപരിചയവും ഈ വൈദികന് മുതൽക്കൂട്ടായുണ്ട്. സ്കൂൾ മാനേജർ കൂടിയായ ഫാ. ജയിംസ് ദിവസങ്ങളായി പെയിന്‍റിങിന്‍റെ തിരക്കിലാണ്. രവീന്ദ്രൻ മീനടമാണ് പ്രധാന ശില്പി. നിർമാണ തുടക്കം മുതൽ ഫാ. ജെയിംസിന്‍റെ നിർദേശങ്ങളിലും ആശയങ്ങളിലും അടങ്ങിയിരുന്ന കലാ വൈഭവം തിരിച്ചറിഞ്ഞ രവീന്ദ്രൻ, പെയിന്‍റിങിനായി അദ്ദേഹത്തെയും ക്ഷണിക്കുകയായിരുന്നു. നിർമാണം പൂർത്തിയാക്കി അടുത്ത മാസം ആർട്ട് വർക്ക് ഉദ്ഘാടനം നടത്താനാണ് ശ്രമം.