സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെട്ടിക്കൊന്നു
ഓമശേരില്‍ കുട്ടപ്പനാണ് കൊല്ലപ്പെട്ടത്.
കോട്ടയം: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെട്ടികൊലപ്പെടുത്തി. പാലാ പൈകയ്ക്ക് സമീപം വിളക്കുമാടം മുകുളേല്‍ പീടികയിലാണ് സംഭവം. ഓമശേരില്‍ കുട്ടപ്പന് (78) ആണ് കൊല്ലപ്പെട്ടത്. കുട്ടപ്പനെ വെട്ടിയ സഹോദരന് മോഹനനും മകനും ഇപ്പോള്‍ ഒളിവിലാണ്. കുട്ടപ്പനും മോഹനും തമ്മില്‍ നേരത്തെ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നു. ലോട്ടറി തൊഴിലാളിയും ക്യാന്‍സര്‍ രോഗിയുമായ മോഹനനാണ് തറവാട്ടില്‍ താമസിക്കുന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മോഹന്റെ സ്ക്കൂട്ടര്‍ കുട്ടപ്പന് തീവെച്ച് നശിപ്പിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലക്ക് പിന്നിലെന്നാണ് സൂചന. തറവാട് വീടിന് സമീപത്തുള്ള കൃഷിയിടത്തില്‍ കുട്ടന് കൃഷി നോക്കാന്‍ എത്തിയപ്പോഴാണ് കൊലപാതകം. കുട്ടപ്പനെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.