കേരളം

kerala

ETV Bharat / state

പാലം തകർന്നു ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു, ലോറി ഡ്രൈവർ മരിച്ചു - കോട്ടയം വാർത്തകൾ

ലൈബ്രറി കെട്ടിടത്തിനായി നിർമ്മാണ സാമഗ്രികളുമായി വന്ന ടിപ്പർ ലോറി പാലം തകർന്നു തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു.

പാലം തകർന്നു ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു  ടിപ്പർ തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു  വൈക്കം ടിപ്പർ അപകടം  കോട്ടയത്ത് ടിപ്പർ തോട്ടിലേക്ക് മറിഞ്ഞു  bridge collapsed and tipper lorry overturned into the stream  tipper lorry overturned into the stream at vaikkam  kottayam accident news  kottayam latest news  kerala latest news  കേരള വാർത്തകൾ  കോട്ടയം വാർത്തകൾ  tipper lory driver dead at vaikkam
പാലം തകർന്നു ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു: ലോറി ഡ്രൈവർ മരിച്ചു

By

Published : Aug 11, 2022, 1:38 PM IST

കോട്ടയം: വൈക്കത്ത് താൽകാലിക പാലം തകർന്നു ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. കല്ലറ ഐക്കര താഴത്ത് എം.ജി.സുരേഷ് കുമാറാണ് (42) മരിച്ചത്. ഇന്നലെ (10-08-2022) വൈകിട്ടു നാലുമണിയോടെയായിരുന്നു അപകടം.

ഇടയാഴം കല്ലറ റോഡിൽ അഞ്ചു മന തോട്ടിനു കുറുകെ നിർമിച്ച താൽകാലിക പാലമാണ് തകർന്നത്. തടിപ്പാലത്തിലൂടെ കയറിയ ടിപ്പർലോറി കീഴ്മേൽ മറിയുകയായിരുന്നു. ലോറിയുടെ കാബിനിൽ അകപ്പെട്ട സുരേഷിനെ ഇതര സംസ്ഥാന തൊഴിലാളിയാണ് തോട്ടിൽ ചാടി സാഹസികമായി പുറത്തെത്തിച്ചത്.

കെട്ടിടത്തിനായി നിർമ്മാണ സാമഗ്രികളുമായി വന്ന ടിപ്പർ ലോറി പാലം തകർന്നു തോട്ടിലേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു

ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. തോടിനു കുറുകെ തെങ്ങിൻ തടികൾ പാകി മീതെ മണ്ണിട്ടുറപ്പിച്ച പാലമാണ് ഇവിടെയുള്ളത്. പ്രദേശത്ത് 11 കെ വി ലൈനിന്‍റെ പണിക്കായി കൊണ്ടുവന്ന ക്രെയിൻ ഈ പാലത്തിലൂടെ കഴിഞ്ഞ ദിവസം കയറ്റി മറുകര എത്തിക്കുന്നതിനിടയിൽ പാലത്തിനു ബലക്ഷയം സംഭവിച്ചിരുന്നു.

ഇതറിയാതെ സമീപത്ത് നിർമ്മിക്കുന്ന ലൈബ്രറി കെട്ടിടത്തിനായി നിർമ്മാണ സാമഗ്രികളുമായി പാലം കയറിയപ്പോഴാണ് ടിപ്പർ ലോറി കീഴ്മേൽ മറിഞ്ഞത്. ഇവിടെ കുറ്റമറ്റ പാലം നിർമ്മിക്കണമെന്ന് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആവശ്യപ്പെട്ടു വരികയായിരുന്നു. വൈക്കം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ABOUT THE AUTHOR

...view details